മുംബൈ: ഇന്ത്യയിലേക്ക് അധികം വൈകാതെ വിദേശത്ത് നിന്നും ഒഴുകിയെത്താന്‍ പോകുന്നത് 10000 ഡോളര്‍ (8.36 ലക്ഷം കോടി രൂപ!) ആണെന്ന് അമേരിക്കയിലെ ഏറ്റവും വലിയ ബാങ്കായ ജെപി മോര്‍ഗന്റെ ഏഷ്യാപസഫിക് ഇക്വിറ്റി റിസര്‍ച്ച് എംഡി ജെയിംസ് സള്ളിവന്‍.
സാമ്പത്തിക ഘടനാപരമായി നോക്കുമ്പോള്‍ ഇന്ത്യയ്‌ക്ക് ദീര്‍ഘകാല വളര്‍ച്ചയ്‌ക്കുള്ള സാധ്യത ശക്തമാണെന്നും ജെയിംസ് സള്ളിവന്‍ പറയുന്നു.
ബഹുരാഷ്‌ട്രക്കമ്പനികളുടെ പുത്തന്‍ ഉല്‍പന്നങ്ങളും സേവനങ്ങളും ഇന്ത്യയില്‍ നിന്നാകും: ജെയ്മി ഡിമന്‍
യുദ്ധവും സാമ്പത്തിക മാന്ദ്യവും ചേര്‍ന്ന് ലോകരാജ്യങ്ങളെയാകെ പ്രതിസന്ധിയിലാക്കുമ്പോള്‍, ഇന്ത്യയുടെ ഭാവി ശോഭനമാണെന്ന് ആഗോള സാമ്പത്തിക സ്ഥാപനങ്ങളുടെ മേധാവികള്‍ പ്രവചിക്കുന്നു.
ഇന്ത്യയുടെ ശക്തനായ പ്രധാനമന്ത്രി മോദി ഡിജിറ്റലും അല്ലാത്തതുമായ അടിസ്ഥാനസൗകര്യവികസനങ്ങള്‍ ഇന്ത്യയില്‍ ഉയര്‍ത്തിയതോടെ ബഹുരാഷ്‌ട്രകമ്പനികള്‍ പുത്തന്‍ ഉല്‍പന്നങ്ങളും സേവനങ്ങളും നിര്‍മ്മിക്കുന്നതിനുള്ള സാധ്യതയാണ് ഇവിടെ കാണുന്നതെന്ന് ജെപി മോര്‍ഗന്‍ സിഇഒ ജെയ്മി ഡിമന്‍ പറയുന്നു.
ഈ ദശകത്തിനൊടുവില്‍ ഇന്ത്യ 7ലക്ഷം കോടി ഡോളറിന്റെ സമ്പദ് ഘടനയായി മാറുമെന്നുറപ്പാമെന്നും ജെയ്മി ഡിമന്‍ പറയുന്നു.
2005ല്‍ ജെപി മോര്‍ഗന്റെ സിഇഒ ആയ ശേഷം ഇന്ത്യയിലേക്ക് വരുമ്പോള്‍ മുംബൈയില്‍ ഒരു ചെറിയ ഓഫീസില്‍ 15, 20 കമ്പനികളെ മാത്രമാണ് ഞങ്ങള്‍ ഗവേഷണം നടത്തിയത്. ഇപ്പോള്‍ ഞങ്ങള്‍ ഇന്ത്യയിലെ 140 ഓളം കമ്പനികളെക്കുറിച്ച് ഗവേഷണം നടത്തുന്നുണ്ട്.
ഇത് ആഗോള കമ്പനികള്‍ക്ക് ഇന്ത്യയെക്കുറിച്ച് മനസ്സിലാക്കിക്കൊടുക്കാന്‍ സഹായിക്കും.ഇന്ത്യയിലെ ഏകദേശം 850 ബഹുരാഷ്‌ട്രകമ്പനികള്‍ക്ക് ഞങ്ങള്‍ ബാങ്കിംഗ് സേവനം നല്‍കുന്നു.’- ജെയ്മി ഡിമന്‍ ഇന്ത്യയുടെ വളര്‍ച്ചയെക്കുറിച്ച് ചൂണ്ടിക്കാട്ടുന്നു.
ഇന്ത്യ ചൈനയേക്കാള്‍ 100 ശതമാനം വലിയ സമ്പദ്ഘടനയാകും: ജോണ്‍ ചേംബര്‍
ഇപ്പോഴത്തെ ഇന്ത്യയിലെ ഓഹരി വിപണിയെക്കുറിച്ചും ഭാവിയില്‍ നടപ്പാക്കാന്‍ പോകുന്ന നവീനതകളെക്കുറിച്ചും ഏറെ ശുഭപ്രതീക്ഷയുണ്ടെന്ന് സിസ്കോ ചെയര്‍മാന്‍ എമിരറ്റസ് ആയ ജോണ്‍ ചേംബേഴ്സ് പറയുന്നു.
ഇന്ത്യ യുഎസ് സ്ട്രാറ്റജിക് പാര്‍ട്നര്‍ഷിപ്പ് ഫോറത്തെ നയിക്കുന്നതും ജോണ്‍ ചേംബേഴ്സ് തന്നെ. ഈ നൂറ്റാണ്ടിന്റെ അവസാനം ഇന്ത്യയുടെ സമ്പദ്ഘടന ചൈനയേക്കാള്‍ 90 ശതമാനും മുതല്‍ 100 ശതമാനം വരെ വലുതായി മാറുമെന്നും ജോണ്‍ ചേംബര്‍ പറയുന്നു.
അടുത്ത 30-40 വര്‍ഷത്തില്‍ ഇന്ത്യ ലോകത്തെ രണ്ടാമത്തെ വലിയ സമ്പദ്ഘടനയായി മാറുമെന്ന് സംശയമില്ലെന്നും ജോണ്‍ ചേംബര്‍ സൂചിപ്പിക്കുന്നു.