വിമാന നിരക്ക് 20% വരെ ഉയര്‍ന്നേക്കുമെന്ന് സൂചന; പ്രവാസികള്‍ക്കും വിദേശ യാത്രക്കാര്‍ക്കും ഇരുട്ടടികോർപ്പറേറ്റ് നികുതിയിൽ വൻ കുതിച്ചുചാട്ടം; നേരിട്ടുള്ള അറ്റ നികുതി പിരിവ് 12.1 ലക്ഷം കോടി രൂപയായിഇന്ത്യയുടെ വിദേശനാണ്യ ശേഖരത്തിൽ കുറവ്100% തീരുവ ചുമത്താനുള്ള ബിൽ: യുഎസ് നീക്കത്തിൽ ഇന്ത്യക്ക് കടുത്ത അതൃപ്തി; ഉഭയകക്ഷി ബന്ധത്തെ ബാധിക്കുമെന്ന് മുന്നറിയിപ്പ്ഉത്സവകാല ഓൺലൈൻ വിൽപ്പനയിൽ പ്രതീക്ഷിക്കുന്നത് വൻ കുതിപ്പ്; റെക്കോർഡ് തൊഴിലവസരങ്ങളുമായി ഇ-കൊമേഴ്സ് പ്ലാറ്റ്‌ഫോമുകൾ

ജാഗ്വർ ലാൻഡ് റോവറിന്‍റെ പുതിയ എം.ഡിയായി രാജൻ അംബ ചുമതലയേൽക്കും

ജാഗ്വർ ലാൻഡ് റോവർ(ജെ.എൽ.ആർ) ഇന്ത്യയുടെ പുതിയ മാനേജിംങ്ങ് ഡയറക്ടറായി രാജൻ അംബയെ നിയമിച്ചു. ഇൗ വർഷം മാർച്ച് ഒന്നിന് അദ്ദേഹം ചുമതലയേൽക്കും.

നിലവിൽ ടാറ്റ മോട്ടോഴ്‌സ് പാസഞ്ചർ വെഹിക്കിൾസിൽ സെയിൽസ്, മാർക്കറ്റിങ്ങ്, കസ്റ്റമർ കെയർ എന്നിവയുടെ വൈസ് പ്രസിഡന്റാണ്. ജെ.എൽ.ആറിലെ നിലവിലെ എം.ഡി രോഹിത് സൂരി വിരമിക്കുന്ന ഒഴിവിലേക്കാണ് രാജൻ അംബ എത്തുന്നത്.

‘ടാറ്റ മോട്ടോഴ്‌സിലെ ജോലി ഞാൻ വളരെയധികം ആസ്വദിച്ചു. അടുത്ത ഉൗഴത്തിനായി കാത്തിരിക്കുകയാണ്. ജാഗ്വാർ ലാൻഡ് റോവർ എന്ന ഐക്കണിക് ഓട്ടോമോട്ടീവ് ബ്രാൻഡിലേക്ക് എത്തുന്നതിൽ സന്തോഷമുണ്ട്.

അവിടെയുള്ള പുതിയ ടീമിനൊപ്പം പ്രവർത്തിക്കാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്’- രാജൻ അംബ പ്രതികരിച്ചു. മികച്ച അനുഭവ സമ്പത്തുള്ള രാജൻ അംബയുടെ വരവ് കമ്പനിയുടെ വളർച്ചക്ക് ഏറെ ഗുണം ചെയ്യുമെന്ന് ജാഗ്വാർ ലാൻഡ് റോവർ ഓവർസീസ് റീജിയണൽ ഡയറക്ടർ മാർട്ടിൻ ലിംപെർട്ട് പറഞ്ഞു.

നിലവിലെ പ്രസിഡന്റും മാനേജിങ്ങ് ഡയറക്ടറുമായ രോഹിത് സൂരിയും 14 വർഷം മുമ്പ് ടാറ്റ മോട്ടോഴ്‌സിൽ നിന്നാണ് ജാഗ്വാർ ലാൻഡ് റോവർ ഇന്ത്യയിലേക്ക് എത്തിയത്. 2009ൽ ജാഗ്വാർ, ലാൻഡ് റോവർ എന്നിവയുടെ ലോഞ്ച് ഇന്ത്യയിൽ എത്തിക്കുന്നതിൽ അദ്ദേഹം നിർണായക പങ്കുവഹിച്ചു.

അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഡിസ്കവറി, റേഞ്ച് റോവർ ഉൾപ്പെടെ ജനപ്രിയ മോഡലുകൾ കമ്പനി പുറത്തിറക്കി. ടാറ്റയുടെ ഉടമസ്ഥതയിലാണ് ജാഗ്വാർ ലാൻഡ് റോവർ ഇന്ത്യ.

X
Top