റെയില്‍വേയില്‍ 20,800 കോടിയുടെ പദ്ധതികള്‍ക്ക് അനുമതിപെട്രോളിന് അഞ്ച് രൂപയും ഡീസലിന് 23 രൂപയും രൂപയും നഷ്ടമെന്ന് എണ്ണക്കമ്പനികൾമോദി-ഷി കൂടിക്കാഴ്ചക്ക് കളമൊരുങ്ങുന്നു; ഇന്ത്യ-ചൈന ബന്ധം നിര്‍ണായക വഴിത്തിരിവിലേക്ക്എസ്‌ഐപി നിക്ഷേപത്തില്‍ റെക്കോഡ്‌രാജ്യത്ത് ഭക്ഷ്യസുരക്ഷാ പരിശോധന കർശനമാക്കുന്നു

ഐവിബിഎം ഐബൈ ഇൻഫോപാര്‍ക്കില്‍ പ്രവര്‍ത്തനം തുടങ്ങി

കൊച്ചി: ഫിൻടെക്ക് സ്റ്റാർട്ടപ്പ് കമ്പനിയായ ഐവിബിഎമ്മിന്റെ മൂന്നാമത്തെ ഓഫീസ് ഇൻഫോപാർക്ക് കൊച്ചിയിലെ പ്രീമിയം കൊ-വര്‍ക്കിംഗ് സ്പേസായ ഐ ബൈ ഇൻഫോപാര്‍ക്കില്‍ തുടങ്ങി. പാണക്കാട് സയ്യിദ് മുനവ്വറലി ഷിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. കമ്പനിയിലെ മൊത്തം ജീവനക്കാരുടെ 10 ശതമാനത്തോളം ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ടവരാണ്.

ഇന്ത്യയിലെ ആദ്യത്തെ ‘ന്യൂറോ ഡൈവേഴ്സിറ്റി’ കോ വർക്കിംഗ് സ്പേസ് ആണെന്നതാണ് എറണാകുളം സൗത്ത് മെട്രോ സ്റ്റേഷന് മുകളിലായി ആരംഭിച്ച ‘ഐ ബൈ ഇൻഫോപാർക്’  തിരഞ്ഞെടുക്കുവാനുള്ള പ്രധാന കാരണങ്ങളിലൊന്നായി ഐവിബിഎം ഇന്ത്യ ഒപ്പറേഷൻസ് ഹെഡ് കെ എസ് ഫസലു റഹ്മാൻ ചൂണ്ടിക്കാണിക്കുന്നത്. നേതൃനിരയിൽ 50% വനിതകൾ, നാപ് റൂം, വൈവിധ്യമാർന്ന ലൈബ്രറി, ആര്‍ത്തവ അവധി, വിവിധ മേഖലകളിലെ പ്രമുഖ വ്യക്തികളുമായി സംവദിക്കുവാനുള്ള അവസരം ഒരുക്കുന്ന കോഫി ചാറ്റ്  സെഷൻസ് തുടങ്ങിയ സൗകര്യങ്ങൾ ജീവനക്കാർക്ക് വേണ്ടി ഐവിബിഎം നൽകി വരുന്നുണ്ട്.

X
Top