മുംബൈയ്ക്ക് ആശ്വാസമായി മഹാരാഷ്ട്ര സർക്കാരിന്റെ പുതിയ നഗരവികസന പദ്ധതിപൊതുമേഖലാ ബാങ്കുകൾ സേവനങ്ങൾ യുവസൗഹൃദവുമാക്കണമെന്ന് നിർമല സീതാരാമൻഉത്സവ സീസണില്‍ രാജ്യത്ത് 2.7 ലക്ഷം വരെ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്ന് റിപ്പോര്‍ട്ട്റഷ്യയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള എണ്ണ ഇറക്കുതിയില്‍ ഇടിവ്തിരിച്ചടിയായി പശ്ചിമേഷ്യൻ പ്രതിസന്ധിയും ചൂടും; രാജ്യത്തിന്റെ വളർച്ച പ്രതീക്ഷിച്ചതിനേക്കാൾ കുറയുമെന്ന് ഇന്ത്യ റേറ്റിങ്സ്

ഇസുസു ഡി-മാക്സ് പുതിയ ക്യാബ്-ചാസിസ് വേരിയൻ്റ് പുറത്തിറക്കി

കൊച്ചി: ഡി-മാക്സ് പിക്ക്-അപ്പ് വാണിജ്യ വാഹന വിഭാഗത്തിൽ പുതിയ ക്യാബ്-ചാസിസ് വേരിയന്റ് അവതരിപ്പിച്ച് ഇസുസു മോട്ടോഴ്‌സ് ഇന്ത്യ. പുതിയ ഇസുസു ഡി-മാക്സ് സിംഗിൾ ക്യാബ് 1.7 ക്യാബ്-ചാസിസ് സ്റ്റാൻഡേർഡ് വേരിയൻ്റ് എഫ് എം സി ജി, ഫുഡ് & കാറ്ററിംഗ്, ലാസ്റ്റ്-മൈൽ ഡെലിവറി തുടങ്ങിയ വിവിധ ബിസിനസ്സുകളിൽ ദീർഘദൂര യാത്രകളിൽ ഏറെ അനുയോജ്യമാണ്. അത്തരം ഉപഭോക്താക്കൾക്ക് അവരുടെ ബിസിനസ് ആവശ്യകതകൾക്ക് അനുയോജ്യമായ സ്വന്തം ലോഡ്-ബോഡികൾ നിർമ്മിക്കാനുള്ള സൗകര്യമുണ്ട്. 2.5 ലിറ്റർ ഇസുസു 4ജെഎ1 എഞ്ചിൻ, എയറോഡൈനാമിക് എക്സ്റ്റീരിയർ ഡിസൈൻ, ഫാബ്രിക് അപ്‌ഹോൾസ്റ്ററി, ഗിയർ ഷിഫ്റ്റ് ഇൻഡിക്കേറ്ററുള്ള മൾട്ടി-ഇൻഫർമേഷൻ ഡിസ്പ്ലേ ക്ലസ്റ്റർ, പാനിക് ബ്രേകിങ്ങിൽ എഞ്ചിനിലേക്ക് പവർ കട്ട് ചെയ്യുന്ന ബ്രേക്ക് ഓവർറൈഡ് സിസ്റ്റം തുടങ്ങിയ ധാരാളം പ്രത്യേകതകൾ വരുന്നതാണ് ഈ വാഹനം.

രാജ്യത്തെ ബിസിനസ്സ് ഉപഭോക്താക്കൾക്ക് ഏറ്റവും അനുയോജ്യമായ പിക്ക്-അപ്പായി ഇസുസു ഡി-മാക്സ് മാറിയെന്ന് ഇസുസു മോട്ടോഴ്‌സ് ഇന്ത്യയുടെ ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടർ ടോറു കിഷിമോട്ടോ പറഞ്ഞു. 9,99,990 രൂപയാണ് ഡി-മാക്സ് സിംഗിൾ ക്യാബ് 1.7 ക്യാബ്-ചാസിസ് സ്റ്റാൻഡേർഡ് വേരിയൻ്റ് പ്രാരംഭ വില. ബുക്കിംഗ് ആരംഭിച്ച വാഹനത്തിൻ്റെ ഡെലിവറി ഉടൻ ആരംഭിക്കും.

X
Top