ആഗസ്റ്റില്‍ ഇന്ത്യയിലെത്തിയത് 89 ടണ്ണിലേറെ വെള്ളിഇന്ത്യയുടെ കയറ്റുമതി കുതിപ്പിൽ കേരളത്തിന് 15-ാം സ്ഥാനം മാത്രംരാജ്യത്ത് പഞ്ചസാര വില കുതിക്കുന്നു; വിലക്കയറ്റം തടയാന്‍ ഇറക്കുമതി തീരുവ വെട്ടിക്കുറയ്ക്കാന്‍ കേന്ദ്രംതോന്നുംപടി നിരക്ക് കൂട്ടിയാൽ സർവീസ് മരവിപ്പിക്കും! വിമാനക്കമ്പനികൾക്ക് സുപ്രീം കോടതിയുടെ കനത്ത മുന്നറിയിപ്പ്എഥനോള്‍ കുറവുള്ള പെട്രോളും വില്‍പനക്കെത്തിക്കുമെന്ന് കേന്ദ്രം

ഐഎസ്എൽ ഉദ്ഘാടന പോരാട്ടം കൊച്ചിയിൽ

കൊച്ചി: ഇന്ത്യൻ സൂപ്പര്‍ ലീഗ് ഫുട്ബോള്‍ 2022– 23 സീസണിന് ഒക്ടോബർ ഏഴിനു തുടക്കമാകും. കേരള ബ്ലാസ്റ്റേഴ്സും ഈസ്റ്റ് ബംഗാള്‍ എഫ്സിയുമാണ് ഉദ്ഘാടന മത്സരത്തിൽ ഏറ്റുമുട്ടുക. കൊച്ചി ജവഹര്‍ലാല്‍ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് കിക്കോഫ്. മത്സരം രാത്രി 7.30ന് തുടങ്ങും.

ഐഎസ്എല്ലിനു ശേഷം ഏപ്രിലിൽ സൂപ്പർ കപ്പ് മത്സരങ്ങളും നടക്കും. രണ്ട് സീസണുകൾക്കു ശേഷമാണ് സ്റ്റേഡിയത്തിൽ പൂർണമായും ആളുകളെ കയറ്റി വിവിധ സംസ്ഥാനങ്ങളിൽ ലീഗ് നടക്കുന്നത്.

ഈ സീസണ്‍ മുതൽ പ്ലേ ഓഫ് രീതിക്കും മാറ്റം വരും. ലീഗ് ഘട്ടത്തില്‍ ആദ്യ രണ്ടു സ്ഥാനക്കാർ നേരിട്ടു സെമി ഫൈനൽ ഉറപ്പിക്കും. എലിമിനേറ്റർ മത്സരങ്ങളിൽ മൂന്നാം സ്ഥാനക്കാരും ആറാം സ്ഥാനക്കാരും നാല്, അഞ്ച് സ്ഥാനങ്ങളിലെ ടീമുകളും ഏറ്റുമുട്ടിയാകും മറ്റ് സെമിഫൈനലിസ്റ്റുകളെ തീരുമാനിക്കുക.

10 ഹോം മത്സരങ്ങളടക്കം ഒരോ ടീമുകളും 20 മത്സരങ്ങളാണു കളിക്കുക.

X
Top