ചരക്ക്-സേവന കയറ്റുമതി ഉയർന്നു‘സരള്‍ കേരളം’ നടപ്പാക്കാന്‍ മന്ത്രിസഭാ തീരുമാനംസ്വർണത്തിന്റെ ഹോൾമാർക്ക് ഫീസ് കുത്തനെ കൂട്ടിആഗസ്റ്റിൽ സ്വർണം ഇറക്കുമതിയിൽ ഇടിവ്രാജ്യത്തെ മൊത്തം തൊഴില്ലായ്മ നിരക്ക് 5 ശതമാനമായി താഴ്ന്നു

ഫോർ ഒ’ ക്ലോക്കിന് അം​ഗീകാരം

കൊച്ചി: ഇസ്‌കോ ഫുഡ്‌സിന്റെ ഫോർ ഒ’ ക്ലോക്കിന് റിലയൻസ് ഫ്യൂച്ചർ ഫോർവേഡ് ബ്രാൻഡ്‌സ് പ്രോഗ്രാമിൽ അംഗീകാരം. രാജ്യത്തെ വൈവിദ്ധ്യമാർന്ന ഭക്ഷ്യ മേഖലയിലെ അസാധാരണ ബ്രാൻഡുകളെയും റീട്ടെയിൽ വിജയഗാഥകളെയും ആഘോഷിക്കുന്ന ഇന്ത്യ ഫുഡ് ഫോറത്തിലായിരുന്നു പുരസ്കാരം നൽകിയത്. ഫോർ ഒ’ക്ലോക്ക് മാൾ മാനേജിംഗ് ഡയറക്ടർ ഐസക് ജോർജിനും ഡയറക്ടർ ബേസിൽ ഐസക്കിനും റിലയൻസ് റീട്ടെയിൽ ഗ്രോസറി സിഇഒ ദാമോദർ പുരസ്കാരദാനം നടത്തി. മത്സരാധിഷ്ഠിത ഭക്ഷ്യ, എഫ്എംസിജി മേഖലകളിലെ ഫോർ ഒ’ക്ലോക്കിന്റെ ഗുണനിലവാരത്തിനും സാധ്യതയ്ക്കും അടിവരയിടുന്ന അംഗീകാരമാണിതെന്ന് അധികൃതർ പറഞ്ഞു. ഭക്ഷ്യ വ്യവസായത്തിലെ പ്രമോട്ടർമാരുടെ 30 വർഷത്തിലേറെ പരിചയത്തിൽ നിന്നാണ് കൊച്ചിയിലെ ഫോർ ഒ’ക്ലോക്കിന്റെ വിജയം, പൈനാപ്പിൾ ലഡു, സ്ട്രോബെറി ലഡു എന്നിവയുൾപ്പെടെയുള്ള കേരള ലഘു ഭക്ഷണങ്ങളിൽ കമ്പനി വൈദഗ്ദ്ധ്യം നേടിയിട്ടുണ്ട്.

X
Top