100% തീരുവ ചുമത്താനുള്ള ബിൽ: യുഎസ് നീക്കത്തിൽ ഇന്ത്യക്ക് കടുത്ത അതൃപ്തി; ഉഭയകക്ഷി ബന്ധത്തെ ബാധിക്കുമെന്ന് മുന്നറിയിപ്പ്ഉത്സവകാല ഓൺലൈൻ വിൽപ്പനയിൽ പ്രതീക്ഷിക്കുന്നത് വൻ കുതിപ്പ്; റെക്കോർഡ് തൊഴിലവസരങ്ങളുമായി ഇ-കൊമേഴ്സ് പ്ലാറ്റ്‌ഫോമുകൾമൂന്നു ലക്ഷം രൂപ വരെയുള്ള ചരക്ക് കയറ്റുമതിക്കുള്ള നിബന്ധനകളിൽ ഇളവ്കൊച്ചി വിമാനത്താവളം വഴിയുള്ള ചരക്കുനീക്കത്തില്‍ വന്‍ വര്‍ധനവരണ്ട മണ്‍സൂണ്‍: രാജ്യത്ത് ഭക്ഷ്യവില കുതിക്കുന്നു

197.25 കോടി രൂപയുടെ കരാര്‍ നേടി ഐഎസ്ജിഇസി ഹെവി എഞ്ചിനീയറിംഗ്

ന്യൂഡല്‍ഹി: മഹാരാഷ്ട്ര സ്റ്റേറ്റ് പവര്‍ ജനറേഷന്‍ കമ്പനിയില്‍ (എംഎസ്പിജിസി) നിന്ന് 197.25 കോടി രൂപ ഓര്‍ഡര്‍ നേടിയിരിക്കയാണ് ഐഎസ്ജിഇസി ഹെവി എഞ്ചിനീയറിംഗ്.

ചന്ദ്രപൂര്‍ തെര്‍മല്‍ പവര്‍ സ്റ്റേഷനിലെ എംഎസ്പിജിസിയുടെ 2×500 മെഗാവാട്ട് ടിപിപിയും ഇലക്ട്രോസ്റ്റാറ്റിക് പ്രിസിപ്പിറ്റേറ്ററുകളും നവീകരിക്കുകയാണ് ഐഎസ്ജിഇസി ചുമതല.

യുഎസ് ആസ്ഥാനമായുള്ള യുണൈറ്റഡ് കണ്‍വെയര്‍ കോര്‍പ്പറേഷനുമായി കമ്പനി സഹകരണവും പ്രഖ്യാപിച്ചിട്ടുണ്ട്. ഇവരുമായി ലൈസന്‍സിംഗ് കരാറും ഒപ്പുവച്ചു.

ഇന്ത്യയിലെ താപവൈദ്യുത നിലയങ്ങള്‍ക്കായി ചാരം ഇറക്കുമതി ചെയ്യുന്നതിനും ലേലം ചെയ്യുന്നതിനും നടപ്പിലാക്കുന്നതിനുമാണ് കരാര്‍. മൂന്നാംപാദത്തില്‍ ഐഎസ്ജിഇസി 1597.06 കോടി രൂപ വരുമാനം നേടിയിരുന്നു. മുന്‍പാദത്തെ അപേക്ഷിച്ച് 14 ശതമാനം കൂടുതല്‍.

അറ്റാദായം 34 ശതമാനം ഉയര്‍ന്ന് 62.96 കോടി രൂപയായി. ഷെയര്‍ഖാന്‍ കമ്പനി ഓഹരിയ്ക്ക് ന്യൂട്രല്‍ റേറ്റിംഗാണ് നല്‍കുന്നത്.

X
Top