റെയില്‍വേയില്‍ 20,800 കോടിയുടെ പദ്ധതികള്‍ക്ക് അനുമതിപെട്രോളിന് അഞ്ച് രൂപയും ഡീസലിന് 23 രൂപയും രൂപയും നഷ്ടമെന്ന് എണ്ണക്കമ്പനികൾമോദി-ഷി കൂടിക്കാഴ്ചക്ക് കളമൊരുങ്ങുന്നു; ഇന്ത്യ-ചൈന ബന്ധം നിര്‍ണായക വഴിത്തിരിവിലേക്ക്എസ്‌ഐപി നിക്ഷേപത്തില്‍ റെക്കോഡ്‌രാജ്യത്ത് ഭക്ഷ്യസുരക്ഷാ പരിശോധന കർശനമാക്കുന്നു

ഐആര്‍സിടിസി ഒന്നാംപാദം: അറ്റാദായം 5 ശതമാനം ഇടിഞ്ഞു

ന്യൂഡല്‍ഹി: ഇന്ത്യന്‍ റെയില്‍വേയുടെ ടൂറിസം,കാറ്ററിംഗ് വിഭാഗമായ ഐആര്‍സിടിസി, ഒന്നാംപാദ ഫലങ്ങള്‍ പ്രഖ്യാപിച്ചു. 232 കോടി രൂപയാണ് അറ്റാദായം. മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 5 ശതമാനം കുറവ്.

പ്രവര്‍ത്തന വരുമാനം 17 ശതമാനം ഉയര്‍ന്ന് 1002 കോടി രൂപയായപ്പോള്‍ ഇബിറ്റ 7 ശതമാനം ഉയര്‍ന്ന് 343 കോടി രൂപ. 34.2 ശതമാനമാണ് ഇബിറ്റ മാര്‍ജിന്‍. കാറ്ററിംഗ് സെഗ്മന്റ്ില്‍ നിന്നുള്ള വരുമാനം 35 ശതമാനം ഉയര്‍ന്ന് 471 കോടി രൂപയായി.

റെയില്‍ നീര്‍ സെഗ്മന്റ് വരുമാനം 10 ശതമാനം നേട്ടത്തില്‍ 96 കോടി രൂപ.തുടര്‍ച്ചയായി നോക്കുമ്പോള്‍ അറ്റാദായത്തില്‍ 17 ശതമാനത്തിന്റെ കുറവാണുണ്ടായത്. അതേസമയം വരുമാനം മുന്‍പാദത്തെ അപേക്ഷിച്ച് 4 ശതമാനം ഉയര്‍ന്നു.

X
Top