ദീപാവലി, ദസറ ഉത്സവകാലം: പഞ്ചസാര ന്യായ വിലയ്ക്ക് വിൽപന നടത്താൻ മില്ലുകൾക്ക് നിർദേശംജിഎസ്ടി വളര്‍ച്ച കണക്കില്‍ പാളിച്ചയില്ലെന്ന് കേന്ദ്രംരാജ്യത്ത് കൽക്കരി ക്ഷാമം രൂക്ഷംഓൺലൈൻ ഷോപ്പിംഗിലെ തട്ടിപ്പുകൾ പൂട്ടാൻ കേന്ദ്രം; പുതിയ ചട്ടങ്ങൾ 2027 മുതൽ പ്രാബല്യത്തിൽഎഥനോള്‍ ഉപയോഗം കൂട്ടാൻ പുതിയ വിപണി തേടി കേന്ദ്രസർക്കാർ

ഐപിഒകള്‍ ഈ വര്‍ഷം ഇതുവരെ നല്‍കിയത്‌ ശരാശരി 47% നേട്ടം

മുംബൈ: അസാധാരണ നേട്ടത്തില്‍ ആകൃഷ്‌ടരായി ഒട്ടേറെ നിക്ഷേപകര്‍ എസ്‌എംഇ ഐപിഒകളുടെ(SME IPO) പിന്നാലെ പോകുമ്പോഴും 2024ല്‍ മെയിന്‍ബോര്‍ഡ്‌ ഐപിഒകള്‍(Mainboard IPO’s) നല്‍കിയത്‌ മികച്ച നേട്ടമാണ്‌.

ഈ വര്‍ഷം ഇതുവരെ ലിസ്റ്റ്‌ ചെയ്‌ത 57 മെയിന്‍ബോര്‍ഡ്‌ ഐപിഒകള്‍ രേഖപ്പെടുത്തിയ ശരാശരി നേട്ടം 47 ശതമാനമാണ്‌.

ഇവയില്‍ ഏഴ്‌ ഐപിഒകള്‍ ഇരട്ടിയിലേറെ നേട്ടമാണ്‌ നിക്ഷേപകര്‍ക്ക്‌ സമ്മാനിച്ചത്‌. ഏറ്റവും ഉയര്‍ന്ന നേട്ടം നല്‍കിയത്‌ ജ്യോതി സിഎന്‍സി ഓട്ടോമേഷന്‍ ആണ്‌. ഓഫര്‍ വിലയില്‍ നിന്നും 253 ശതമാനമാണ്‌ ഈ ഓഹരി ഉയര്‍ന്നത്‌.

ഇഷ്യു വിലയില്‍ നിന്നും ഭാരതി ഹെക്‌സാകോം 154 ശതമാനവും പ്രീമിയര്‍ എനര്‍ജീസ്‌ 147 ശതമാനവും ബജാജ്‌ ഹൗസിംഗ്‌ ഫിനാന്‍സ്‌ 134 ശതമാനവും ഉയര്‍ന്നു.

എക്‌സികോം ടെലിസിസ്റ്റംസ്‌, പ്ലാറ്റിനം ഇന്റസ്‌ട്രീസ്‌, യൂണികോമേഴ്‌സ്‌ സൊല്യൂഷന്‍സ്‌ എന്നിവയാണ്‌ ഇരട്ടിയിലേറെ നേട്ടം നല്‍കിയ മറ്റ്‌ മെയിന്‍ബോര്‍ഡ്‌ ഐപിഒകള്‍.

കഴിഞ്ഞ വര്‍ഷങ്ങളില്‍ 2021ലാണ്‌ ഏറ്റവും കൂടുതല്‍ ഐപിഒകള്‍ വിപണിയിലെത്തിയത്‌- 63. ഈ വര്‍ഷം ഐപിഒകളുടെ എണ്ണം അതിനേക്കാള്‍ കൂടുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌.

അടുത്ത മാസങ്ങളില്‍ മികച്ച കമ്പനികളുടെ ഐപിഒകള്‍ വിപണിയില്‍ എത്താനിരിക്കുകയാണ്‌.

വാരീ എനര്‍ജീസ്‌, എന്‍ടിപിസി ഗ്രീന്‍ എനര്‍ജി, സ്വിഗ്ഗി, എന്‍എസ്‌ഇ, ഹുണ്ടായ്‌ മോട്ടോര്‍, മൊബിക്വിക്‌ എന്നിവ വിപണി ഉറ്റുനോക്കുന്ന ഐപിഒകളാണ്‌.

X
Top