ഇന്ത്യയിൽ 42,000 കോടി രൂപയുടെ വൻ നിക്ഷേപ പ്രഖ്യാപനവുമായി യുഎഇഇന്‍ഡക്ഷന്‍ സ്റ്റൗ നിര്‍മ്മാണം കൂട്ടാന്‍ കേന്ദ്ര നിര്‍ദ്ദേശംകയറ്റുമതി യോഗ്യതയുള്ള രാജ്യങ്ങളുടെ പുതുക്കിയ പട്ടികയില്‍ ഇന്ത്യയെ ഉള്‍പ്പെടുത്തി യൂറോപ്യന്‍ യൂണിയൻരാജ്യത്ത് ഇന്ധനവില കൂട്ടി; 2.86 രൂപ മുതൽ 3.29 രൂപ വരെയാണ് കൂട്ടിയത്രാജ്യത്തെ എൽപിജി, ക്രൂഡോയിൽ സ്റ്റോക്ക് ഇങ്ങനെ

2023 ചെറു ഐപിഒകളുടെ വർഷമായേക്കും

മുംബൈ: 2022ല്‍ മുപ്പത്തിമൂന്നോളം കമ്പനികളാണ് ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തത്. അതില്‍ 25 കമ്പനികളും ഇഷ്യൂ വിലയ്ക്കും മുകളില്‍ വ്യപാരം നടത്തുന്നവയാണ്.

ലിസ്റ്റിംഗ് കാത്തിരിക്കുന്നതും ഐപിഒ പുരോഗമിക്കുന്നതുമായ സുല വൈന്‍യാര്‍ഡ്‌സ്, അബാന്‍സ് ഹോള്‍ഡിംഗ്‌സ്, ലാന്‍ഡ്മാര്‍ക്ക് കാര്‍സ്, കെഫിന്‍ ടെക്‌നോളജീസ് തുടങ്ങിയവയും ഡിസംബര്‍ അവസാനത്തോടെ ലിസ്റ്റ് ചെയ്യപ്പെടും.

അദാനി വില്‍മാര്‍, ഹരിയോം പൈപ് ഇന്‍ഡസ്ട്രീസ്, വേദാന്ത ലേണിംഗ് സൊല്യൂഷന്‍, വീനസ് പൈപ്‌സ് ആന്‍ഡ് ട്യൂബ്‌സ് തുടങ്ങിയവയൊക്കെ ഈ വര്‍ഷം നിക്ഷേപകന് മികച്ച നേട്ടം നല്‍കിയ ഐപിഒകളാണ്.

അതേ സമയം എല്‍ഐസി, ഡെല്‍ഹിവെറി, ഉമ എക്‌സ്‌പോര്‍ട്ട്, എജിഎസ് ട്രാന്‍സാക്ട് ടെക്‌നോളജീസ്, തുടങ്ങിയവയിലൊക്കെ നിക്ഷേപകര്‍ തിരിച്ചടി നേരിട്ടു.

500 മില്യണ്‍ ഡോളറിന് മുകളില്‍ സമാഹരിച്ച രണ്ട് ഐപിഒകള്‍ ഈ മാത്രമാണ് വര്‍ഷം ഉണ്ടായത്. എല്‍ഐസി (2.7 ബില്യണ്‍ ഡോളര്‍), ഡെല്‍ഹിവെറി (684 മില്യണ്‍ ഡോളര്‍) എന്നിവയായിരുന്നു ഈ ഐപിഒകള്‍. ഈ വര്‍ഷം ഏകദേശം 6.9 ബില്യണ്‍ ഡോളറാണ് ഐപിഒകളിലൂടെ ഇന്ത്യന്‍ വിപണി സമാഹരിച്ചത്.

മുന്‍വര്‍ഷത്തെക്കാള്‍ 59 ശതമാനത്തിന്റെ ഇടിവുണ്ടായി. അതേ സമയം ഐപിഒകളുടെ എണ്ണം ഉയര്‍ന്നു. ചെറു ഐപിഒകളാവും ഇനി വരുക എന്നതിന്റെ സൂചനയായി ആണ് ഇത് വിലയിരുത്തപ്പെടുന്നത്.

ഡിസംബര്‍ 19ന് തുടങ്ങുന്ന കെഫിന്‍ ഐപിഒ സമാഹരിക്കുന്ന തുക 2400ല്‍ നിന്ന് 1500 ആയി കുറച്ചിരുന്നു. ടാറ്റ പ്ലേ, ടാറ്റ ഇലക്ട്രോണിക്‌സ്, ഒയോ തുടങ്ങി നിരവധി കമ്പനികള്‍ 2023ല്‍ ഐപിഒയ്ക്ക് ഒരുങ്ങുകയാണ്.

മാന്ദ്യ ഭീഷണിയില്‍ ഫണ്ടിംഗ് കുറയുന്ന സാഹചര്യത്തില്‍ വലുപ്പം കുറച്ച് കൊണ്ട് ഐപിഒ വിജയിപ്പിക്കാനാവും ഭൂരിഭാഗം കമ്പനികളും ശ്രമിക്കുക.

X
Top