ആവശ്യമെങ്കില്‍ ഇനിയും നിരക്ക് കുറയ്ക്കുമെന്ന് ആര്‍ബിഐ ഗവര്‍ണര്‍രാസവള ഇറക്കുമതിക്ക് പുതിയ സാദ്ധ്യതകൾ തേടി ഇന്ത്യപ്രത്യക്ഷ നികുതി സമാഹരണത്തിൽ ഇടിവ്ജൂണിൽ ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണം കൂടിഇന്ത്യയിലേക്ക് കുതിച്ചൊഴുകി ബ്രസീൽ, അമേരിക്കൻ ക്രൂഡ് ഓയിൽ

ക്വാണ്ടം സ്മോള്‍ കാപ് ഫണ്ടില്‍ 27 വരെ നിക്ഷേപിക്കാം

തിരുവനന്തപുരം: സ്മോള്‍ കാപ് ഓഹരികളില്‍ നിക്ഷേപിക്കുന്ന ഇക്വിറ്റി പദ്ധതിയായ ക്വാണ്ടം സ്മോള്‍ കാപ് ഫണ്ടില്‍ ഒക്‌ടോബര്‍ 27 വരെ നിക്ഷേപം നടത്താം. ഒക്‌ടോബര്‍ 16നാണ് ക്വാണ്ടം എഎംസി ഈ പുതിയ മുച്വല്‍ ഫണ്ട് നിക്ഷേപ പദ്ധതി അവതരിപ്പിച്ചത്.

ഫണ്ടിന്റെ 65 ശതമാനം മുതല്‍ 100 ശതമാനം വരെ നിക്ഷേപം സ്മോള്‍ കാപ് കമ്പനികളുടെ ഇക്വിറ്റി ഓഹരികളിലും ഇക്വിറ്റി അനുബന്ധ നിക്ഷേപങ്ങളിലുമായിരിക്കും. ഡയറക്ട്, റെഗുലര്‍ പ്ലാനുകളും ക്വാണ്ടം സ്‌മോള്‍ കാപ് ഫണ്ടിനുണ്ട്.

ദീര്‍ഘകാല മൂലധന നേട്ടം ലക്ഷ്യമിടുന്ന നിക്ഷേപകര്‍ക്കുള്ള പദ്ധതിയാണ് തങ്ങളുടെ സ്മോള്‍ കാപ് ഫണ്ടെന്ന് ക്വാണ്ടം എഎംസി ചീഫ് ഇന്‍വെസ്റ്റ്മെന്റ് ഓഫീസര്‍ ചിരാഗ് മേത്ത പറഞ്ഞു.

സ്മോല്‍ കാപ് ഓഹരികള്‍ ദീര്‍ഘ കാലത്തേക്ക് മികച്ച റിട്ടേണ്‍ നല്‍കുന്ന പ്രകടനമാണ് കാഴ്ചവെക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ക്വാണ്ടം എഎംസി ചീഫ് ഇന്‍വെസ്റ്റ്മെന്റ് ഓഫീസര്‍ ചിരാഗ് മേത്തയും അഭിലാഷ സതാലെയും ചേര്‍ന്നാണ് ഈ ഫണ്ട് മാനേജ് ചെയ്യുന്നത്.

X
Top