ആരോഗ്യ, ലൈഫ് ഇൻഷുറൻസ് പ്രീമിയം തൽക്കാലം കുറയില്ലസ്വർണശേഖരത്തിൽ ജപ്പാനെ പിന്തള്ളി ഇന്ത്യ5ജി ഫോണ്‍ വിപണി: യുഎസിനെ പിന്തള്ളി ഇന്ത്യ രണ്ടാമത്ചൈനയില്‍ ആവശ്യം കുറഞ്ഞതോടെ ചെമ്പിന്റെ വില ഇടിയുന്നുപഞ്ചസാര കയറ്റുമതി നിരോധനം നീട്ടും

സ്വിഗ്ഗിയുടെ മൂല്യം പകുതിയോളം വെട്ടിക്കുറച്ച് ഇന്‍വെസ്‌കോ

ണ്‍ലൈന്‍ ഭക്ഷണ വിതരണ പ്ലാറ്റ്ഫോമായ സ്വിഗ്ഗിയുടെ മൂല്യം വെട്ടിക്കുറച്ച് യു.എസ് ആസ്ഥാനമായുള്ള ഫണ്ട് മാനേജര്‍ ഇന്‍വെസ്‌കോ. ഇന്‍വെസ്‌കോ സ്വിഗ്ഗിയുടെ മൂല്യം 8.2 ബില്യണ്‍ ഡോളറില്‍ (67,240 കോടി രൂപ) നിന്നും 5.5 ബില്യണ്‍ ഡോളറായാണ് (45,100 കോടി രൂപ) കുറച്ചത്.

ഒരു വര്‍ഷത്തിനുള്ളില്‍ ഇത് രണ്ടാം തവണയാണ് ഇന്‍വെസ്‌കോ സ്വിഗ്ഗിയുടെ മൂല്യം വെട്ടിക്കുറയ്ക്കുന്നത്. സ്വിഗ്ഗിയിലെ 700 മില്യണ്‍ ഡോളര്‍ (5,740 കോടി രൂപ) ഫണ്ടിംഗ് റൗണ്ടിന് കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ ഇന്‍വെസ്‌കോ നേതൃത്വം നല്‍കിയിരുന്നു.

ഇതോടെ കമ്പനിയുടെ മൂല്യം അന്ന് 10.7 ബില്യണ്‍ ഡോളറായി (87,740 കോടി രൂപ). ഇതില്‍ നിന്നും ഏപ്രിലില്‍ കമ്പനിയുടെ മൂല്യം 8.2 ബില്യണ്‍ ഡോളറായി (67,240 കോടി രൂപ) കുറച്ചിരുന്നു. പിന്നാലെയാണ് ഇപ്പോള്‍ കമ്പനിയുടെ മൂല്യം 5.5 ബില്യണ്‍ ഡോളറായി കുറച്ചിരിക്കുന്നത്.

മൊത്തത്തില്‍ സ്വിഗ്ഗിയുടെ മൂല്യനിര്‍ണ്ണയം കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ നിന്ന് 48.6 ശതമാനം കുറഞ്ഞു.

സ്വിഗ്ഗി ഓഹരികളുടെ മൂല്യം ഒന്നിന് ഇന്‍വെസ്‌കോ 2022 ജൂലൈയിലെ 6,212 ഡോളറില്‍ (5,09,374 രൂപ) നിന്ന് 2022 ഒക്ടോബറില്‍ 4,759 ഡോളറായും (3,90,238 രൂപ) കുറച്ചിരുന്നു.

ഈ വര്‍ഷം ആദ്യം ബ്ലാക്ക്റോക്ക് എഡ്‌ടെക് കമ്പനിയായ ബൈജൂസിന്റെ മൂല്യം ഏകദേശം 11.5 ബില്യണ്‍ ഡോളറായി വെട്ടിക്കുറച്ചിരുന്നു.

കൂടാതെ 2022 സെപ്റ്റംബറില്‍ ബജറ്റ് ഹോസ്പിറ്റാലിറ്റി ചെയിന്‍ ഓയോയുടെ മൂല്യം സോഫ്റ്റ്ബാങ്ക് 10 ബില്യണ്‍ ഡോളറില്‍ നിന്ന് 2.7 ബില്യണ്‍ ഡോളറായും കുറച്ചു.

X
Top