ഡോളറിൻ്റെ മൂല്യത്തകർച്ചയിൽ ആശങ്കപിണറായി വിജയൻ സർക്കാർ 10-ാം വർഷത്തിലേക്ക്ഇന്ത്യ- അമേരിക്ക ഉഭയകക്ഷി വ്യാപാര ഉടമ്പടിയ്ക്കുള്ള നിബന്ധനകളിൽ ധാരണയായികൽക്കരി അധിഷ്‌ഠിത വൈദ്യുതി ഉത്പാദനം മന്ദഗതിയിൽ2000 രൂപയ്ക്ക് മുകളിലുള്ള UPI ഇടപാടുകൾക്ക് GST എന്ന പ്രചരണംതള്ളി ധനമന്ത്രാലയം

റിസർവ് ബാങ്കിന് വെല്ലുവിളിയായി രാജ്യാന്തര ഇന്ധന വില

കൊച്ചി: ക്രൂഡോയിൽ വില വർദ്ധന മൂലം നാണയപ്പെരുപ്പ ഭീഷണി വീണ്ടും ഉയരുന്നതിനാൽ ഇന്ത്യയിൽ വായ്പകളുടെ പലിശ ഉടനെയൊന്നും കുറയാനിടയില്ല.

മൊത്ത, ചില്ലറ വില സൂചിക അടിസ്ഥാനമായുള്ള നാണയപ്പെരുപ്പം കഴിഞ്ഞ മാസത്തിൽ ഗണ്യമായി താഴ്ന്നെങ്കിലും തിടുക്കത്തിൽ പലിശ നിരക്കിൽ കുറവ് വരുത്താനാകില്ലെന്നാണ് റിസർവ് ബാങ്കിന്റെയും കേന്ദ്ര ധനമന്ത്രാലയത്തിന്റെയും നിലപാട്. അതിനാൽ അടുത്ത വർഷം ജനുവരിക്ക് ശേഷം മാത്രമേ പലിശ കുറയൂവെന്ന് ധനകാര്യ വിദഗ്ധർ പറയുന്നു.

രാജ്യാന്തര വിപണിയിൽ അസംസ്കൃത എണ്ണയുടെ വില അപ്രതീക്ഷിതമായി കൂടിയത് ആശങ്കാജനകമാണ്. കയറ്റുമതി രംഗത്തെ മാന്ദ്യ സാഹചര്യങ്ങൾ മറികടന്നും മികച്ച വളർച്ച നേടുന്ന ഇന്ത്യൻ കമ്പനികൾ ആഭ്യന്തര വിപണിയുടെ കരുത്തിലാണ് മുന്നേറുന്നത്.

എന്നാൽ ഇപ്പോഴത്തെ ഉണർവ് മുതലെടുത്ത് ഉത്പാദന രംഗത്ത് കൂടുതൽ നിക്ഷേപം നടത്തുന്നതിന് വായ്പകളുടെ ഉയർന്ന പലിശ നിരക്ക് വെല്ലുവിളിയാണെന്ന് അവർ പറയുന്നു. കഴിഞ്ഞ മാസം നടന്ന ധന അവലോകന യോഗത്തിൽ പലിശ നിരക്കിൽ റിസർവ് ബാങ്ക് മാറ്റം വരുത്തിയിരുന്നില്ല.

നാണയപ്പെരുപ്പ ഭീഷണി ശക്തമായതോടെ 2022 മേയ് മാസത്തിനു ശേഷം റിസർവ് ബാങ്ക് മുഖ്യ പലിശ നിരക്കായ റിപ്പോ ആറ് തവണയായി 2.5 ശതമാനം വർദ്ധിപ്പിച്ച് 6.5 ശതമാനമാക്കിയിരുന്നു.

ഇതോടെ ഭവന, വാഹന, വ്യക്തിഗത വായ്പകളുടെ പലിശ കുത്തനെ കൂടിയതിനാൽ ഉപഭോക്താക്കളുടെ പ്രതിമാസ തിരിച്ചടവ് തുകയിൽ വലിയ ബാധ്യതയാണുണ്ടായത്.

X
Top