ഓഹരി വില്‍പ്പനയില്‍ ഖജനാവ് നിറച്ച്‌ കേന്ദ്രസർക്കാർറെക്കാഡ് ഉയരത്തിൽ വിദേശ നാണയ ശേഖരംആഗോള നിക്ഷേപകരെ ഇന്ത്യയിലേക്ക് ക്ഷണിച്ച് ധനമന്ത്രി നിർമല സീതാരാമൻകുടുംബ ബജറ്റിന് തിരിച്ചടിയായി സവാള വില കുതിച്ചുയരുന്നു; കരിഞ്ചന്തയും പൂഴ്ത്തിവെപ്പുമാണ് കാര്യമെന്ന് കേന്ദ്ര സർക്കാർസ്വർണ ഇറക്കുമതി തീരുവ കുറച്ചേക്കും; 15 ശതമാനത്തിൽ നിന്ന് 6 ശതമാനമാക്കാൻ കേന്ദ്രം ആലോചിക്കുന്നു

അന്തര്‍ദ്ദേശീയ വിപണിയില്‍ എണ്ണവില രണ്ട്മാസത്തെ താഴ്ചയില്‍

സിംഗപ്പൂര്‍: മാന്ദ്യം കാരണമുള്ള ഡിമാന്റ് കുറവ് പ്രവചിക്കപ്പെട്ടതോടെ അന്തര്‍ദ്ദേശീയ വിപണിയില്‍ എണ്ണവില ബാരലിന് 9 ശതമാനം കുറഞ്ഞു. മാര്‍ച്ചിനുശേഷമുള്ള ഏറ്റവും വലിയ ഇടിവാണിത്. ചൈന വീണ്ടും ലോക് ഡൗണ്‍ ഏര്‍പ്പെടുത്തുമെന്ന ആശങ്കയും എണ്ണവിലയിടിവിന് കാരണമായി.
ബ്രെന്റ് ക്രൂഡ് 10.73 ഡോളര്‍ അഥവാ 9.5 ശതമാനം ഇടിവ് നേരിട്ട് ബാരലിന് 102.77 ഡോളറായി കുറഞ്ഞു. വെസ്റ്റ് ടെക്‌സാസ് ഇന്റര്‍മീഡിയറ്റ് (ഡബ്ല്യുടിഐ)8.93 ഡോളര്‍ അഥവാ 8.23 ശതമാനം കുറവ് നേരിട്ട് ബാരലിന് 99.50 ഡോളറിലാണുള്ളത്. അവധി കാരണം തിങ്കളാഴ്ച സൂചികയില്‍ സെറ്റില്‍മന്റ് ഉണ്ടായില്ല.
ഇരു സൂചികകളും മാര്‍ച്ച് 9 ന് ശേഷമുള്ള കുറവ് നിരക്ക് രേഖപ്പെടുത്തുന്നതിനും ബുധനാഴ്ച സാക്ഷ്യം വഹിച്ചു. ഇതോടെ പ്രധാന എണ്ണകമ്പനികളുടെ ഓഹരികള്‍ ഇടിവ് നേരിട്ടു. നാച്ച്വറല്‍ ഗ്യാസ്, ഗ്യാസോലിന്‍, ഓഹരികള്‍ എന്നിവയ്‌ക്കൊപ്പം അവധി വിലകളും തകര്‍ച്ച വരിക്കുകയായിരുന്നു.
ചൈനയില്‍ നടന്ന വലിയ തോതിലുള്ള കോവിഡ് ടെസ്റ്റുകള്‍ വീണ്ടും ലോക്ഡൗണിന്റെ സൂചനകളുയര്‍ത്തിയതാണ് എണ്ണവില ഇടിയാനുള്ള ഒരു കാരണം. 25 മില്ല്യണ്‍ തദ്ദേശവാസികളേയാണ് ഷാങ്ഗായി മൂന്നുദിവസത്തിനുള്ളില്‍ കോവിഡ് ടെസ്റ്റിന് വിധേയമാക്കുക. ഡ്രൈവിംഗ് സീസണായതുകാരണമുള്ള യു.എസ് ഡിമാന്റില്‍ ഇനി കുറവ് വരുമെന്നതും എണ്ണവില താഴ്ത്തി.

X
Top