ഇന്ത്യ ഇലക്ട്രിക് വാഹന മേഖലയിൽ കമ്പനി കേന്ദ്രികൃത ആനുകൂല്യങ്ങൾ നൽകില്ലെന്ന് റിപ്പോർട്ട്ഇന്ത്യയുടെ വിദേശനാണ്യ കരുതൽ ശേഖരം 597.94 ബില്യൺ ഡോളറിലെത്തിഒക്ടോബറിൽ ഇന്ത്യയുടെ സേവന കയറ്റുമതി 10.8 ശതമാനം ഉയർന്നു1.1 ലക്ഷം കോടിയുടെ പ്രതിരോധക്കരാറിന് അനുമതിനവംബറിലെ ജിഎസ്ടി വരുമാനം 1.68 ലക്ഷം കോടി രൂപ

നഗരവീടുകൾക്ക് പലിശ സബ്‌സിഡി വായ്പാ പദ്ധതി ഒരുങ്ങുന്നു

ന്യൂഡൽഹി: നഗരങ്ങളിൽ ചെറിയ ഭവനങ്ങൾക്ക് പലിശ സബ്സിഡിയോടെ വായ്പ നൽകാൻ കേന്ദ്ര സർക്കാർ പദ്ധതിയൊരുക്കുന്നു. അഞ്ച് വർഷംകൊണ്ട് 60,000 കോടി രൂപ ഇതിനായി ചെലവഴിക്കും.

വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായി പദ്ധതി നടപ്പിലാക്കാനാണ് സർക്കാർ ശ്രമമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പദ്ധതിയുടെ ഗുണഭോക്താക്കളെ തിരിച്ചറിയാൻ ബാങ്കുകൾ നടപടി ആരംഭിച്ചിട്ടുണ്ട്.

ഭവന വായ്പാ വിഭാഗത്തിൽപെടുന്ന ചെറുകിട ഭവന വായ്പകളുടെ എണ്ണം വർദ്ധിക്കുന്നതിന് ഇത് കാരണമാകും.

പലിശ സബ്സിഡി സ്കീം

20 വർഷംകാലാവധിയുള്ളതും 50 ലക്ഷം രൂപയിൽ താഴെയുള്ള ഭവന വായ്പകൾ മാത്രമാകും ലഭ്യമാകുക. വായ്പ തുകയുടെ 3 മുതൽ 6.5 ശതമാനം വരെ വാർഷിക പലിശ സബ്‌സിഡി സ്കീം വാഗ്ദാനം ചെയ്യുമെന്നാണ് സൂചന.

പലിശ ധനസഹായം ഗുണഭോക്താക്കളുടെ ഭവന വായ്പാ അക്കൗണ്ടിലേക്ക് മുൻകൂറായി ക്രെഡിറ്റ് ചെയ്യപ്പെടും. 2028വരെ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന പദ്ധതി അന്തിമഘട്ടത്തിലാണ്. മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചശേഷം നടപ്പിലാക്കും.

പ്രയോജനം ആർക്ക് ?

നഗരപ്രദേശങ്ങളിലെ താഴ്ന്ന വരുമാനക്കാരായ 25 ലക്ഷത്തോളം പേർക്ക് ഈ പദ്ധതി പ്രയോജനപ്പെടുത്താവുന്നതാണ്. നഗരങ്ങളിൽ കോളനികളിലോ ചേരികളിലോ താമസിക്കുന്ന കുടുംബങ്ങൾക്ക് സഹായകമാകും.

പലിശ സബ്‌സിഡിയുള്ള വായ്പ നൽകുന്നത് പദ്ധതിക്കകത്ത് നില്കുന്ന വീടുകളുടെ ആവശ്യകതയെ ആശ്രയിച്ചിരിക്കും. പദ്ധതിയുടെ പേര് വെളിപ്പെടുത്തിയിട്ടില്ല. ഭവന, നഗര വികസന മന്ത്രാലയത്തിൽ നിന്ന് പദ്ധതിയെ കുറിച്ച് പ്രതികരണം ഉണ്ടായിട്ടില്ല.

ഈവർഷം അവസാനം സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പും അടുത്തവർഷം പകുതിയോടെ ലോക്‌സഭാ തെരഞ്ഞെടുപ്പും നടക്കാനിരിക്കുകയാണ്. ഇതിന് മുന്നോടിയായി ഗാർഹിക ആവശ്യത്തിനുള്ള പാചക വാതക വിലയിൽ കേന്ദ്ര സർക്കാർ കുറവ് വരുത്തിയിരുന്നു.

വർദ്ധിച്ചുവരുന്ന പണപ്പെരുപ്പം നിയന്ത്രിക്കാൻ കൂടിയാണ് കേന്ദ്ര സർക്കാർ നടപടി സ്വീകരിച്ചത്. ഇതിന് പിന്നാലെ യാണ് നഗരങ്ങളിൽ ചെറുകിട വീടുകൾ നിർമ്മിക്കാൻ പലിശ സബ്സിഡിയോടെ വായ്പ നൽകാൻ ഒരുങ്ങുന്നത്.

കഴിഞ്ഞ മാസം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് നടത്തിയ പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പദ്ധതിയെ കുറിച്ച് സൂചിപ്പിച്ചിരുന്നു.

നഗരങ്ങളിൽ താമസിക്കുന്നവരും, എന്നാൽ വാടക വീടുകളിലോ ചേരികളിലോ കോളനികളിലോ താമസിക്കുന്ന കുടുംബങ്ങൾക്ക് പ്രയോജനം ചെയ്യുന്ന പുതിയ പദ്ധതി കൊണ്ടുവരുമെന്നാണ് മോദി പറഞ്ഞത്.

നഗരങ്ങളിലെ താഴ്ന്ന വരുമാനക്കാരായ വായ്പക്കാർക്ക് സർക്കാർ നേരത്തെയും പലിശ സബ്‌സിഡി വാഗ്ദാനം ചെയ്തിരുന്നു.

2017-2022 കാലയളവിൽ 12.27 ദശലക്ഷം വീടുകൾ സബ്സിഡിയിലൂടെ അനുവദിച്ചിരുന്നു.

X
Top