Alt Image
118 ഉൽപ്പന്നങ്ങളുടെ കസ്റ്റംസ് തീരുവ ഇളവുകൾ കേന്ദ്രം പുനഃപരിശോധിക്കുന്നു ◆ കേന്ദ്ര സർക്കാരിന്റെ ധനക്കമ്മി ഉയരാൻ സാധ്യത; സർക്കാർ ചെലവുകൾ വെട്ടിക്കുറയ്ക്കേണ്ടി വരുമെന്ന് എസ്ബിഐ റിസർച്ചിന്റെ റിപ്പോർട്ട് ◆ രാജ്യത്തിൻറെ നിര്‍മാണമേഖലയില്‍ ഉണര്‍വ് ◆ ഇന്ത്യയുടെ ധനക്കമ്മി ലക്ഷ്യം കൈവരിക്കാനാകുമെന്ന് ഗോള്‍ഡ്മാന്‍ സാക്‌സ്; കോര്‍പ്പറേറ്റ് നികുതി വരുമാനത്തില്‍ വന്‍ വര്‍ധന ◆ ഇന്ത്യൻ കയർ കയറ്റുമതിയിൽ 52% വളർച്ച; വരുമാനം 6,614 കോടി രൂപയായി ◆

ഇന്‍ഫോസിസിന് സെബിയുടെ താക്കീത്

മുംബൈ: സ്ട്രക്‌ചേര്‍ഡ് ഡിജിറ്റല്‍ ഡാറ്റാബേസിലെ (എസ്ഡിഡി) എന്‍ട്രികളിലെ കാലതാമസത്തെക്കുറിച്ച് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) ഇന്‍ഫോസിസിന് ‘അഡ്മിനിസ്‌ട്രേറ്റീവ് മുന്നറിയിപ്പ്’ നല്‍കി.

”എസ്ഡിഡിയില്‍ കാലതാമസത്തോടെ ലോഗിന്‍ ചെയ്ത ചില എന്‍ട്രികളുണ്ട്. കോവിഡ് -19 മഹാമാരി കാരണം 2020-21 സാമ്പത്തിക വര്‍ഷത്തില്‍, ഭൂരിഭാഗം തൊഴിലാളികളും ഓഫീസ് പരിസരത്ത് നിന്നല്ല, അതത് വീടുകളില്‍ നിന്നാണ് ജോലി ചെയ്യുന്നത്,” ഇന്‍ഫോസിസ് റിപ്പോര്‍ട്ടില്‍ പറഞ്ഞു.

”അതിനാല്‍, ഈ രേഖകള്‍ ഏകോപിപ്പിക്കാനും പരിപാലിക്കാനും ബുദ്ധിമുട്ടായിരുന്നു. അത്തരം കാലയളവില്‍ യുപിഎസ്‌ഐയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഇന്‍ഫിവൈയില്‍ ലഭ്യമാണെങ്കിലും, എസ്ഡിഡി സിസ്റ്റത്തില്‍ അത് അപ്‌ഡേറ്റഡല്ല,” ‘ഐടി ഭീമന്‍ റെഗുലേറ്ററി ഫയലിംഗില്‍ പറഞ്ഞു.

അതേസമയം, പകര്‍ച്ചവ്യാധി മൂലമാണ് എസ്ഡിഡി അപ്‌ഡേറ്റ് ചെയ്യാതിരുന്നത് എന്ന കമ്പനി വാദം മാര്‍ക്കറ്റ് റെഗുലേറ്റര്‍ അംഗീകരിച്ചില്ല. എസ്ഡിഡി അവലോകനം ആനുകാലികമായി നടത്തേണ്ടതാണെന്നും അത്തരം വിവരങ്ങള്‍ ലോഗിന്‍ ചെയ്തുവെന്ന് ഉറപ്പുവരുത്തേണ്ടതാണെന്നും സെബി ഓര്‍മ്മപ്പെടുത്തി.

സ്ട്രക്ചര്‍ഡ് ഡിജിറ്റല്‍ ഡാറ്റാബേസ് എന്നത് പ്രസിദ്ധീകരിക്കാത്ത വില സെന്‍സിറ്റീവ് വിവരങ്ങളുടെ (യുപിഎസ്‌ഐ) ഡാറ്റാബേസാണ്.ഇത് ആന്തരികമായോ ബാഹ്യമായോ പങ്കിടുന്നു.യുപിഎസ്‌ഐയെക്കുറിച്ച് അറിയാവുന്നവരെ ട്രാക്കുചെയ്യുക എന്നതാണ് സംവിധാനത്തിന്റെ ഉദ്ദേശ്യം

X
Top