റഷ്യന്‍ എണ്ണ വാങ്ങുന്നത് ഇന്ത്യ നിര്‍ത്തുമെന്ന് വീണ്ടും ട്രംപ്സ്വർണ വില കൂടിയതോടെ കള്ളക്കടത്തിലും വൻ വർധനപെട്രോളിൽ കൂടുതൽ എഥനോൾ ചേർക്കണമെന്ന് കമ്പനികൾകൈത്തറി മേഖലയുടെ ഉന്നമനം ലക്ഷ്യമിട്ട് കണ്ണൂരിലും നേമത്തുംഇൻകുബേഷൻ സെന്ററുകൾ സ്ഥാപിക്കും: പി രാജീവ്‌വ്യവസായ മുന്നേറ്റത്തിന്‌ കൂടുതൽ കരുത്ത്; മൂന്ന്‌ പുതിയ നയങ്ങളും ചട്ടക്കൂടും പ്രഖ്യാപിച്ചു

ഇൻഫോപാർക്ക് ടവർ: രണ്ടായിരത്തിലേറെ പേർക്ക്‌ നേരിട്ട്‌ തൊഴിലവസരം

കൊച്ചി: കേരളത്തിന്റെ ഐടി മേഖലയ്ക്ക് പുത്തൻ ഉണർവേകി കൊച്ചി ഇൻഫോപാർക്ക് ഒന്നാംഘട്ടത്തിൽ നിർമിക്കുന്ന പുതിയ ഐടി കെട്ടിടം ‘ഇൻഫോപാർക്ക് ടവർ’ പൂർത്തിയാകുമ്പോൾ 2000ത്തിലധികം ഉദ്യോഗാർഥികൾക്ക് നേരിട്ട്‌ തൊഴിലവസരങ്ങൾ ലഭിക്കും. നിരവധി തൊഴിലവസരങ്ങൾ പരോക്ഷമായും സൃഷ്ടിക്കപ്പെടും. മന്ത്രിസഭായോഗം ബുധനാഴ്‌ചയാണ്‌ പദ്ധതിക്ക്‌ ഭരണാനുമതി നൽകിയത്‌.

ഇൻഫോപാർക്ക് ഒന്നാംഘട്ടത്തിലെ 88 സെന്റിലാണ് പുതിയ കെട്ടിടം നിർമിക്കുക. നോൺ സെസ്‌ വിഭാഗത്തിൽ ഉൾപ്പെടുന്ന ഈ അത്യാധുനിക കെട്ടിടം ഇൻഫോപാർക്കിന്റെ തനത് ഫണ്ടും ബാങ്കിൽനിന്നുള്ള ടേം ലോണും ഉപയോഗിച്ച് 118.33 കോടി ചെലവിൽ ഏകദേശം 1.9 ലക്ഷം ചതുരശ്രയടിയിലാണ് പൂർത്തിയാക്കുക.

നിരവധി പ്രമുഖ കമ്പനികൾ പ്രവർത്തിക്കുന്ന ഇൻഫോപാർക്ക് കൊച്ചി ക്യാമ്പസിൽ പുതിയ ഐടി സംരംഭങ്ങളെ ആകർഷിക്കാനും നിലവിലെ കമ്പനികളുടെ വികസന ആവശ്യങ്ങൾക്കുമായി ബിൽട്ട് അപ് സ്‌പേസിന്റെ വലിയ ആവശ്യകതയാണുള്ളത്. വർധിച്ചുവരുന്ന ഈ ആവശ്യം പരിഗണിച്ചാണ് ഇൻഫോപാർക്ക് ടവർ നിർമിക്കുന്നത്.

ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റ് വഴി നിരവധി കമ്പനികൾ ഐടി മേഖലയിൽ നിക്ഷേപ സന്നദ്ധത അറിയിച്ചിരിക്കുന്ന ഘട്ടത്തിലാണ് പുതിയ പദ്ധതിയെന്നത് കേരളത്തിന്‌ മുതൽക്കൂട്ടാകും. കേരളത്തിലെ യുവജനതയുടെ തൊഴിൽ സ്വപ്നങ്ങൾക്ക് കരുത്തേകുകയും ആഗോള ഐടി ഭൂപടത്തിൽ കൊച്ചിയുടെ സ്ഥാനം കൂടുതൽ ഉറപ്പിക്കുകയും ചെയ്യും. കേരളത്തിന്റെ ഭാവി ഐടി വികസനത്തിന്‌ പദ്ധതി കൂടുതൽ മുതൽക്കൂട്ടാകുമെന്ന്‌ വിദഗ്‌ധർ വിലയിരുത്തുന്നു.

ഇൻഫോപർക്ക്‌ മൂന്നാംഘട്ടം, നിർമിത ബുദ്ധതി അധിഷ്‌ഠിതമായ ടെക്‌നോളജി സിറ്റിയായി നിർമിക്കാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്‌. മൂന്നൂറ്‌ ഏക്കറിൽ ലാൻഡ്‌ പൂളിങ്‌ മാതൃകയിലാണ്‌ പദ്ധതി വിഭാവനം ചെയ്‌തിരിക്കുന്നത്‌.

കേരളത്തിനാകെ 
മുതൽക്കൂട്ടാകും
ഇൻഫോപാർക്കിൽ പുതിയ ഇൻഫോപാർക്ക്‌ ടവറിന് ഭരണാനുമതി നൽകിയത്‌ കേരളത്തിനാകെ മുതൽക്കൂട്ടാകുമെന്ന്‌ വ്യവസായമന്ത്രി പി രാജീവ്‌. ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റ് വഴി നിരവധി കമ്പനികൾ ഐടി മേഖലയിൽ നിക്ഷേപ സന്നദ്ധത അറിയിച്ചിരിക്കുന്ന ഘട്ടത്തിലാണ് പുതിയ പദ്ധതിയെന്നും മന്ത്രി പറഞ്ഞു.

നോൺ സെസ്‌ വിഭാഗത്തിൽ 88 സെന്റിൽ നിർമിക്കുന്ന കെട്ടിടം ഏറ്റവും ആധുനിക സംവിധാനങ്ങൾ കമ്പനികൾക്ക് ലഭ്യമാക്കും വിധമായിരിക്കും സജ്ജമാക്കുക. ഒട്ടനവധി ലോകോത്തര കമ്പനികൾ പ്രവർത്തിക്കുന്ന ഇൻഫോപാർക്കിൽ കൂടുതൽ ഐടി കമ്പനികളെ ആകർഷിക്കാനും നിലവിലുള്ള കമ്പനികളുടെ വിപുലീകരണത്തിനും ഈ ടവർ സഹായകരമാകുമെന്നും പി രാജീവ്‌ ഫെയ്‌സ്‌ബുക്കിൽ കുറിച്ചു.

X
Top