നിയന്ത്രണങ്ങൾ തിരിച്ചടിയായി; കയറ്റുമതിയിലും വിലയിലും ഇടിവ് നേരിട്ട് ഇന്ത്യൻ സവാള, ദുരിതത്തിലായി കർഷകർറഷ്യൻ എണ്ണക്കമ്പനികൾക്ക് ഉപരോധം ഏർപ്പെടുത്തിയതോടെ പുതിയ കരാറുകൾ നിർത്തിവെച്ച് ഇന്ത്യൻ റിഫൈനറികൾകണ്ടൽ കാടുകൾക്കൊപ്പം വളരാൻ സമ്പദ്‌വ്യവസ്ഥ; വരുമാനമൊരുക്കാൻ പുതിയ പദ്ധതിവിദ്യാഭ്യാസ ടൂറിസവുമായി മുസിരിസ്; അന്താരാഷ്ട്ര സര്‍വകലാശാലകളുമായും സാംസ്‌കാരിക സ്ഥാപനങ്ങളുമായും കൈകോർക്കുംഇന്ത്യയുടെ വ്യാവസായിക വളര്‍ച്ച സെപ്റ്റംബറില്‍ 4 ശതമാനമായി കുറഞ്ഞു

പണപ്പെരുപ്പ ഭീഷണി തുടരുമെന്ന് ആര്‍ബിഐ

ന്യൂഡല്‍ഹി: രാജ്യം പണപ്പെരുപ്പ ഭീഷണിയില്‍ നിന്ന് മുക്തമായിട്ടില്ലെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) ബുള്ളറ്റിന്‍. അതിനിയും തുടരും. വഴങ്ങാത്ത പ്രതിഭാസമായി പണപ്പെരുപ്പം മാറിയിട്ടുണ്ടെന്നും ബുള്ളറ്റിന്‍ സ്ഥിരീകരിക്കുന്നു.

ജനുവരി-മാര്‍ച്ച് മാസങ്ങളില്‍ 5.4% ആയും 2023 ഏപ്രില്‍-ജൂണ്‍ മാസങ്ങളില്‍ 5% ആയും തണുക്കുമെങ്കിലും തുടര്‍ന്നുള്ള മൂന്ന് മാസങ്ങളില്‍ 5.9% ആയി ഉയരും. 2-4 ശതമാനത്തിനുള്ളില്‍ പണപ്പെരുപ്പം നിലനിര്‍ത്താനാണ് അതേസമയം കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം.

റീട്ടെയ്ല്‍ പണപ്പെരുപ്പം നവംബറില്‍ 5.88 ശതമാനമായി കുറഞ്ഞിരുന്നു. തുടര്‍ച്ചയായ 10 മാസത്തിന് ശേഷം ആദ്യമായി ടോളറന്‍സ് പരിധിയായ 6 ശതമാനത്തില്‍ താഴെയെത്തി. മെയ് 2022 തൊട്ട് റിപ്പോനിരക്ക് 255 ബേസിസ് പോയിന്റുയര്‍ത്താന്‍ തയ്യാറായതിന്റെ പ്രതിഫലനം.

നിലവില്‍ 6.25 ശതമാനമാണ് റിപ്പോ നിരക്ക്. വളര്‍ച്ചയുടെ കാര്യത്തില്‍ ആര്‍ബിഐ ശുഭാപ്തി വിശ്വാസക്കാരാണ്. ഉയര്‍ന്ന ഫ്രീക്വന്‍സി സാമ്പത്തിക സൂചകങ്ങളില്‍ പ്രതിഫലിക്കുന്നതുപോലെ, ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ സമീപകാല വളര്‍ച്ചാ വീക്ഷണത്തെ പ്രാദേശിക ഘടകങ്ങള്‍ പിന്തുണയ്ക്കുന്നു. ഉത്പാദനം ചെലവ് കുറയുകയും കോര്‍പറേറ്റ് വില്‍പന വര്‍ധിക്കുകയുമാണ്.

കാപക്‌സ് ഉയരുന്നതും ശുഭസൂചനയാണ്, ആര്‍ബിഐ ബുള്ളറ്റിന്‍ വിശദീകരിച്ചു.

X
Top