തരംഗമായി വിന്‍റേജ് കാറുകള്‍വെഡിംഗ് ആന്‍ഡ് മൈസ് ടൂറിസം; കേരളത്തെ കാത്തിരിക്കുന്നത് ഒരു ലക്ഷം കോടി രൂപയുടെ അവസരംഇന്ത്യയ്‌ക്കെതിരെ അധിക താരിഫ് ചുമത്തില്ലെന്ന സൂചന നല്‍കി ട്രംപ്റഷ്യയില്‍ നിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതി കുത്തനെ ഉയര്‍ന്നുജിഎസ്ടി പരിഷ്‌ക്കരണത്തിനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, നിത്യോപയോഗ ഉത്പന്നങ്ങളുടെ നികുതി കുറയും

ഭൂപരിഷ്കരണ നിയമത്തിൽ ഭേദഗതി ആവശ്യപ്പെട്ട് വ്യവസായ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്തെ നിക്ഷേപ സൗഹൃദമാക്കുന്നതിന് ഭൂപരിഷ്കരണ നിയമത്തിൽ ഭേദഗതി ആവശ്യപ്പെട്ട് വ്യവസായ വകുപ്പ്. കൈവശം വക്കാവുന്ന ഭൂമിയുടെ പരിധി കൂട്ടണമെന്നത് അടക്കമുള്ള നിര്‍ദ്ദേശങ്ങളാണ് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേര്‍ന്ന യോഗത്തിൽ വകുപ്പ് മുന്നോട്ട് വച്ചത്.

സംസ്ഥാന താൽപര്യത്തിന് ഉതകുന്നതെങ്കിൽ നിലവിലെ നിയമം അനുസരിച്ച് തന്നെ ഇളവ് അനുവദിക്കാമെന്നും നടപടി ക്രമം വേഗത്തിലാക്കാമെന്നും റവന്യു മന്ത്രി ഉറപ്പ് നൽകി.
വ്യവസായം വരണമെങ്കിൽ ഭൂമി വേണം.

ഭൂ നിയമങ്ങളിൽ ഇളവ് വേണം. അതുകൊണ്ട് തന്നെ ഭൂപരിഷ്കണ നിയമത്തിൽ ഭേദഗതി ആവശ്യമാണ് വ്യവസായ വകുപ്പ് മുന്നോട്ട് വക്കുന്നത്. കൈവശം വയ്ക്കാവുന്ന ഭൂമിയുടെ അളവ് 15 ഏക്കറെന്നത് 100 ഏക്കറെങ്കിലും ആക്കണമെന്നത് അടക്കം വലിയ മാറ്റങ്ങളാണ് മുഖ്യമന്ത്രി വിളിച്ച വകുപ്പുതല യോഗത്തിൽ വ്യവസായ വകുപ്പിന്‍റെ നോട്ട്.

മറ്റ് സംസ്ഥാനങ്ങളിലെ ഇളവുകൾ കൂടി ചൂണ്ടിക്കാട്ടി വകുപ്പ് മന്ത്രിയുടെ വാദത്തിന് പക്ഷേ റവന്യു വകുപ്പ് തടയിട്ടു.

ഭൂപരിഷ്കരണ നിയമത്തിൽ ഭേദഗതി ആവശ്യം പൂര്‍ണ്ണമായും തള്ളിയ റവന്യു മന്ത്രി പക്ഷേ വ്യവസായ സൗഹൃദമാകണമെന്ന ആശയത്തെ പിന്തുണയ്ക്കുകയും ചെയ്തു. വരുന്ന നിക്ഷേപത്തിന്‍റെ അളവും തൊഴിലവസരവും എല്ലാം കണക്കിലെടുത്ത് ആവശ്യത്തിന് ഭൂമി വിട്ടുകൊടുക്കാൻ നിലവിലെ നിയമത്തിൽ തന്നെ വ്യവസ്ഥയുണ്ടെന്ന് റവന്യുമന്ത്രി നിലപാടെടുത്തു.

ഓരോ നിക്ഷേപവും ഓരോരോ കേസുകളായി തന്നെ പരിഗണിച്ച് ഭൂനിയമങ്ങളിൽ ഇളവനുവദിക്കാമെന്നും നടപടി ക്രമങ്ങളിലെ കാലതാമസം ഒഴിവാക്കാമെന്നുമുള്ള ധാരണയാണ് യോഗത്തിലുണ്ടായത്. കൊച്ചിയിൽ നടന്ന കേരള ഗ്ലോബൽ സമ്മിറ്റിൽ വന്ന പദ്ധതികളുടെ അവലോകനത്തിനാണ് ബന്ധപ്പെട്ട വകുപ്പുമന്ത്രിമാരുടെ യോഗം മുഖ്യമന്ത്രി വിളിച്ചത്.

X
Top