ഇന്ത്യൻ ഓഹരികളുടെ ദുർബല പ്രകടനത്തിന് അമിത പണലഭ്യതയും ‘ഈസി എക്സിറ്റും’ കാരണമെന്ന് നിർമ്മല സീതാരാമൻ ◆ ഇന്ത്യ 5 ട്രില്യണ്‍ ഡോളര്‍ സമ്പദ്വ്യവസ്ഥയാകാന്‍ ഒരു വര്‍ഷം കൂടി വൈകും ◆ ഇന്ത്യ- യുഎസ് വ്യാപാര കരാർ ഉടൻ നിർണായക ഘട്ടത്തിലെന്ന് മാർക്കോ റൂബിയോ ◆ രാജ്യത്തെ ഭവന വിപണിയിൽ പ്രതിസന്ധി; അത്യാഡംബര വീടുകൾ വാങ്ങാൻ ആളില്ല ◆ ഉപരോധ രാജ്യങ്ങളിലേക്ക് എണ്ണ കയറ്റുമതി ചെയ്‌ത് ഇന്ത്യ; ഇന്ധന കയറ്റുമതിയിൽ 43 ശതമാനം വർധനവ് ◆

വിദേശനാണ്യ കരുതല്‍ ശേഖരം എക്കാലത്തെയും ഉയര്‍ന്ന നിരക്കില്‍

മുംബൈ: ജനുവരി 23 ന് അവസാനിച്ച ആഴ്ചയില്‍ ഇന്ത്യയുടെ വിദേശനാണ്യ കരുതല്‍ ശേഖരം 8.053 ബില്യണ്‍ ഡോളര്‍ ഉയര്‍ന്ന് എക്കാലത്തെയും ഉയര്‍ന്ന നിരക്കായ 709.413 ബില്യണ്‍ ഡോളറിലെത്തിയതായി റിസര്‍വ് ബാങ്ക്.

ആഭ്യന്തര വിപണികളിലേക്ക് രൂപയുടെ പണലഭ്യത വര്‍ധിപ്പിക്കുന്നതിന് ആര്‍ബിഐ ഫോറെക്‌സ് സ്വാപ്പുകള്‍ നടത്തിയതിനാലും സ്വര്‍ണനിക്ഷേപങ്ങളുടെ മൂല്യം ഉയര്‍ന്നതിനാലുമാണ് ഈ വര്‍ധന ഉണ്ടായത്.

ആര്‍ബിഐയുടെ പക്കലുള്ള സ്വര്‍ണ നിക്ഷേപത്തിന്റെ മൂല്യം ഇപ്പോള്‍ 123 ബില്യണ്‍ ഡോളറായി ഉയര്‍ന്നു. ഒരാഴ്ചക്കിടെ 5.6 ബില്യണ്‍ ഡോളറിന്റെ വര്‍ധനവാണ് ഉണ്ടായത്. ഡോളര്‍ വില്‍പ്പനയുടെ ആഘാതം സ്വര്‍ണം പോലുള്ള ആസ്തികളുടെ മൂല്യത്തിലുണ്ടായ വര്‍ധനവും ഫോറെക്‌സ് സ്വാപ്പുകളുംമൂലം നികത്തപ്പെട്ടു.

വിദേശ കറന്‍സി ആസ്തികളില്‍, വിദേശ വിനിമയ കരുതല്‍ ശേഖരത്തില്‍ സൂക്ഷിച്ചിരിക്കുന്ന യൂറോ, പൗണ്ട്, യെന്‍ തുടങ്ങിയ യുഎസ് ഇതര യൂണിറ്റുകളുടെ മൂല്യവര്‍ദ്ധനവിന്റെയോ മൂല്യത്തകര്‍ച്ചയുടെയോ ഫലങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു.

വിദേശ വിനിമയ വിപണിയിലെ സംഭവ വികാസങ്ങള്‍ ആര്‍ബിഐ സുക്ഷ്മമായി വിലയിരുത്തുന്നുണ്ട്. ആവശ്യമായി വരുമ്പോള്‍ സാധാരണ നില നിലനിര്‍ത്താന്‍ ഇടപെടുകയും ചെയ്യുന്നു.

X
Top