ദീപാവലി, ദസറ ഉത്സവകാലം: പഞ്ചസാര ന്യായ വിലയ്ക്ക് വിൽപന നടത്താൻ മില്ലുകൾക്ക് നിർദേശംജിഎസ്ടി വളര്‍ച്ച കണക്കില്‍ പാളിച്ചയില്ലെന്ന് കേന്ദ്രംരാജ്യത്ത് കൽക്കരി ക്ഷാമം രൂക്ഷംഓൺലൈൻ ഷോപ്പിംഗിലെ തട്ടിപ്പുകൾ പൂട്ടാൻ കേന്ദ്രം; പുതിയ ചട്ടങ്ങൾ 2027 മുതൽ പ്രാബല്യത്തിൽഎഥനോള്‍ ഉപയോഗം കൂട്ടാൻ പുതിയ വിപണി തേടി കേന്ദ്രസർക്കാർ

ബജറ്റ് അവതരണം പൂർത്തിയായി 

2026-27 സാമ്പത്തിക വർഷത്തേക്കുള്ള വാർഷിക ബജറ്റ് അവതരണം പാർലമെന്റിൽ പൂർത്തിയാക്കി ധനമന്ത്രി നിർമല സീതാരാമൻ. 2026-27 സാമ്പത്തിക വർഷത്തിൽ ധനക്കമ്മി ജിഡിപിയുടെ 4.3 ശതമാനമായി കുറയ്ക്കാൻ ലക്ഷ്യമിടുന്നതായി ധനമന്ത്രി പ്രഖ്യാപിച്ചു. ബജറ്റിൽ, നികുതി മേഖലയിലെ പരിഷ്കാരങ്ങൾ സംബന്ധിച്ചുള്ള പ്രഖ്യാപനങ്ങൾ ശ്രദ്ധേയമായി. 

2025-ലെ പുതിയ ആദായനികുതി നിയമം 2026 ഏപ്രിൽ 1 മുതൽ നിലവിൽ വരും. ലളിതമായ നിയമങ്ങളും പുതിയ രീതിയിലുള്ള ഐടിആർ ഫോമുകളും ഇതിന്റെ ഭാഗമായി വരും. ബ്ലൂചിപ്പ് കമ്പനികളുടെ ഓഹരികൾ കമ്പനി തിരിച്ചുവാങ്ങുമ്പോൾ നിക്ഷേപകർക്ക് ലഭിക്കുന്ന തുക ഇനി മുതൽ ക്യാപിറ്റൽ ഗെയിൻ ടാക്സിനു  വിധേയമായിരിക്കും. കമ്മോഡിറ്റി ഫ്യൂച്ചറുകളുടെ സെക്യൂരിറ്റീസ് ട്രാൻസാക്ഷൻ ടാക്സ് 0.02%-ൽ നിന്ന് 0.05% ആയി വർദ്ധിപ്പിച്ചു. മിനിമം ആൾട്ടർനേറ്റ് ടാക്സ് 15 ശതമാനത്തിൽ നിന്ന് 14 ശതമാനമായി കുറച്ചു.

X
Top