എൽപിജി വിതരണം സുഖമമാക്കാൻ ഗെയിലിന്റെ വമ്പൻ പദ്ധതി; ആറ് സംസ്ഥാനങ്ങളിലായി 1800 കിലോമീറ്റർ പുതിയ പൈപ്പ്ലൈൻ, ഏഴായിരം കോടി നിക്ഷേപംപുതുക്കിയ ചട്ടക്കൂടിന് കീഴില്‍ 4,895.65 കോടി രൂപയുടെ 29 എഫ്ഡിഐ നിക്ഷേപങ്ങള്‍വിദേശ നാണയ ശേഖരത്തിൽ കുതിപ്പ്ഇന്ത്യയെ ആഗോള മൊബൈൽ നിർമ്മാണ ഹബ്ബാക്കാൻ 62,500 കോടിയുടെ മെഗാ പദ്ധതിയുമായി കേന്ദ്ര സർക്കാർഇന്ത്യ ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിൽ നിന്നുള്ള ക്രൂഡ് ഇറക്കുമതി വർധിപ്പിക്കുന്നതായി കണക്കുകൾ

എക്കാലത്തേയും വലിയ സ്റ്റേഷന്‍ ലോഞ്ചിംഗ് നടത്താനൊരുങ്ങി ഇന്‍ഡിഗോ

പനാജി: പുതിയ സര്‍വീസുകള്‍ പ്രഖ്യാപിച്ചിരിക്കയാണ് ഇന്‍ഡിഗോ. പ്രതിദിനം 12, ആഴ്ചയില്‍ 168 എന്ന കണക്കില്‍ ഗോവ, മോപ്പയിലെ പുതിയ അന്താരാഷ്ട്ര വിമാനതാവളത്തില്‍ നിന്നും രാജ്യത്തിന്റെ പ്രധാന നഗരങ്ങളിലേയ്ക്ക് വിമാനങ്ങള്‍ പറന്നുയരും. ബജറ്റ് കാരിയര്‍ നടത്തുന്ന എക്കാലത്തേയും വലിയ സ്റ്റേഷന്‍ ലോഞ്ചിംഗ്.

എട്ട് നഗരങ്ങളാണ് ലിസ്റ്റിലുള്ളത്. മുംബൈ, പൂനെ, ഡല്‍ഹി, ബെംഗളൂരു, അഹമ്മദാബാദ്, ഹൈദരാബാദ്, ചെന്നൈ, ജയ്പൂര്‍ എന്നിവ. എയര്‍ലൈന്‍ പറയുന്നതനുസരിച്ച്, ഉയര്‍ന്ന ഡിമാന്റാണ് സര്‍വീസുകള്‍ തുടങ്ങാന്‍ കാരണമായത്.

കൂടാതെ വടക്കന്‍ ഗോവയിലേക്ക് കണക്റ്റിവിറ്റി മെച്ചപ്പെടുത്തുക എന്നതും ലക്ഷ്യമാണ്. ഡിസംബര്‍ 11 ന് പ്രധാനമന്ത്രി നരേന്ദ്രമോദിമോപ്പയിലെ അന്തര്‍ദ്ദേശീയ വിമാനതാവളം ഉദ്ഘാടനം ചെയ്യും. ജനുവരി 5,2023 മുതലായിരിക്കും പ്രവര്‍ത്തനം.

X
Top