“മാറുന്ന കാലം”: ബജറ്റിൽ കൂടുതൽ പ്രാധാന്യം നേടി ശാസ്ത്ര സാങ്കേതിക മേഖലടൂറിസം മേഖലക്ക് ബജറ്റിൽ പ്രത്യേക പരിഗണനബജറ്റിൽ ഗ്രാമവികസനത്തിന് 2138 കോടി രൂപബജറ്റ് ലക്ഷ്യം വയ്ക്കുന്നത് നിക്ഷേപ സൗഹൃദ അന്തരീക്ഷത്തിലൂടെയുള്ള വ്യവസായ മുന്നേറ്റംപെരുമ്പാവൂർ കേന്ദ്രമാക്കി ആഗോള ഫർണിച്ചർ ഹബ്ബിന് 10 കോടി രൂപ

ബെഞ്ച്മാര്‍ക്ക് സൂചികകള്‍ താഴ്ച വരിക്കുന്നു

ന്യൂഡല്‍ഹി: ബെഞ്ച്മാര്‍ക്ക് സൂചികകള്‍ വെള്ളിയാഴ്ച നെഗറ്റീവ് ഓപ്പണിംഗാണ് നടത്തിയത്. സെന്‍സെക്‌സ് 321.96 പോയിന്റ് അഥവാ 0.53 ശതമാനം താഴ്ന്ന് 60997.55 ലെവലിലും നിഫ്റ്റി 85.50 പോയിന്റ് അഥവാ 0.48 ശതമാനം താഴ്ന്ന് 17,950 ലെവലിലും വ്യാപാരം തുടരുന്നു. 814 ഓഹരി വിലകള്‍ മുന്നേറുമ്പോള്‍ 1071 ഓഹരികളാണ് തിരിച്ചടി നേരിടുന്നത്.

124 എണ്ണത്തിന്റെ വിലകളില്‍ മാറ്റമില്ല. ടാറ്റ സ്റ്റീല്‍,അള്‍ട്രാടെക് സിമന്റ്, ജെഎസ്ഡബ്ല്യു സ്റ്റീല്‍ , ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ് എന്നിവയാണ് നേട്ടമുണ്ടാക്കുന്ന ഓഹരികള്‍. നെസ്ലെ, ഹീറോ മോട്ടോകോര്‍പ്, എച്ച്‌സിഎല്‍ ടെക്, ടെക് മഹീന്ദ്ര,സിപ്ല എന്നിവ നഷ്ടം നേരിടുന്നു.

മേഖലകളില്‍ ലോഹം, ഊര്‍ജ്ജം, കാപിറ്റല്‍ ഗുഡ്‌സ് എന്നിവയില്‍ വാങ്ങല്‍ ദൃശ്യമാകുമ്പോള്‍ ഐടി, ബാങ്ക്, ഫാര്‍മ, റിയാലിറ്റി വില്‍പന സമ്മര്‍ദ്ദം നേരിടുകയാണ്. ബിഎസ്ഇ മിഡ്ക്യാപ് സൂചിക 0.38 ശതമാനം താഴ്ച വരിച്ചു.

സ്‌മോള്‍ക്യാപ് 0.29 ശതമാനമുയര്‍ന്നു. യുഎസ് മാതൃ വിപണിയില്‍ നിന്നുള്ള ട്രെന്‍ഡുകള്‍ക്ക് വ്യക്തമായ പാറ്റേണ്‍ ഉണ്ട്, ജിയോജിത് ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് വികെ വിജയകുമാര്‍ പറയുന്നു. പണപ്പെരുപ്പം കുറയുന്നത് പോലെയുള്ള വാര്‍ത്തകള്‍ സൂചികകളെ ഉയര്‍ത്തുന്നു.

ഫെഡ് റിസര്‍വ്, നിരക്ക് വര്‍ദ്ധന താല്‍ക്കാലികമായി നിര്‍ത്തുമെന്ന പ്രതീക്ഷയാണ് കാരണം.മറിച്ച്, ശക്തമായ യുഎസ് സമ്പദ്വ്യവസ്ഥ, ഇറുകിയ തൊഴില്‍ വിപണി, മന്ദഗതിയിലുള്ള പണപ്പെരുപ്പം എന്നീ ഘടകങ്ങളുടെ സൂചന വിപണിയെ താഴ്ത്തുന്നു. സമ്പദ്വ്യവസ്ഥയുടെ ഗതി വ്യക്തമാകുന്നത് വരെ ഈ സീ-സോ ഗെയിം തുടരാനാണ് സാധ്യത.

നിഫ്റ്റി 17800- 18200 റേഞ്ചില്‍ തുടരാന്‍ സാധ്യതയുണ്ട്. നിലവില്‍, ഈ ശ്രേണിയെ തകര്‍ക്കാന്‍ രണ്ട് ദിശകളിലും ട്രിഗറുകള്‍ ഒന്നുമില്ല. എഫ്ഐഐകള്‍ ഇന്നലെ ക്യാഷ് മാര്‍ക്കറ്റില്‍ (2300 കോടി രൂപയുടെ ഇന്‍ഡിഗോ ഇടപാട് ഒഴികെ) 730 കോടി രൂപയുടെ വില്‍പന നടത്തി.

ഉയര്‍ന്ന തലങ്ങളില്‍ വില്‍പ്പന തുടരുമെന്ന് ഇത് സൂചിപ്പിക്കുന്നു. ഈ ഘട്ടത്തില്‍ യുക്തിസഹമായ തന്ത്രം, ഉയര്‍ന്ന നിലവാരമുള്ള ഓഹരികള്‍ വാങ്ങുക എന്നതാണ്.

X
Top