“മാറുന്ന കാലം”: ബജറ്റിൽ കൂടുതൽ പ്രാധാന്യം നേടി ശാസ്ത്ര സാങ്കേതിക മേഖലടൂറിസം മേഖലക്ക് ബജറ്റിൽ പ്രത്യേക പരിഗണനബജറ്റിൽ ഗ്രാമവികസനത്തിന് 2138 കോടി രൂപബജറ്റ് ലക്ഷ്യം വയ്ക്കുന്നത് നിക്ഷേപ സൗഹൃദ അന്തരീക്ഷത്തിലൂടെയുള്ള വ്യവസായ മുന്നേറ്റംപെരുമ്പാവൂർ കേന്ദ്രമാക്കി ആഗോള ഫർണിച്ചർ ഹബ്ബിന് 10 കോടി രൂപ

വിപണി താഴ്ച വരിക്കുന്നു, ഊര്‍ജ്ജ ഓഹരികള്‍ നിലംപൊത്തി

മുംബൈ: ബെഞ്ച്മാര്‍ക്ക് സൂചികകള്‍ തിങ്കളാഴ്ച തുടക്കത്തില്‍ നഷ്ടത്തിലായി. സെന്‍സെക്‌സ് 206.04 പോയിന്റ് അഥവാ 0.34 ശതമാനം താഴ്ന്ന് 60635.84 ലെവലിലും നിഫ്റ്റി 76.60 പോയിന്റ് അഥവാ 0.43 ശതമാനം താഴ്ന്ന് 17777.40 ലെവലിലുമാണ് വ്യാപാരത്തിലുള്ളത്. 1683 ഓഹരികള്‍ മുന്നേറുമ്പോള്‍ 1318 ഓഹരികള്‍ തിരിച്ചടി നേരിടുന്നു.

167 ഓഹരി വിലകളില്‍ മാറ്റമില്ല. ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, അദാനി പോര്‍ട്ട്‌സ്,ഐടിസി,ആക്‌സിസ് ബാങ്ക്, ഹീറോ മോട്ടോകോര്‍പ്, പവര്‍ഗ്രിഡ്,എച്ച്ഡിഎഫ്‌സി ബാങ്ക് എന്നിവയാണ് നേട്ടത്തില്‍. അദാനി എ്ന്റര്‍പ്രൈസസ്, ഡിവിസ് ലാബ്‌സ്,ഐഷര്‍ മോട്ടോഴ്‌സ്,ജെഎസ്ഡബ്ല്യു സ്റ്റീല്‍, ടാറ്റ സ്റ്റീല്‍,എച്ച്ഡിഎഫ്‌സി ലൈഫ്, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, ഹിന്‍ഡാല്‍കോ,ഇന്‍ഫോസിസ്,ഏഷ്യന്‍പെയിന്റ്,്‌കോട്ക് ബാങ്ക്,യുപിഎല്‍,ഡോ.റെഡ്ഡീസ്, സണ്‍ ഫാര്‍മ എന്നിവ കനത്ത നഷ്ടം നേരിടുന്നു.

മേഖലകളില്‍ ഐടി, ഊര്‍ജ്ജം, ലോഹം എന്നിവ 1-2 ശതമാനം താഴ്ച വരിച്ചപ്പോള്‍ ബാങ്ക്, കാപിറ്റല്‍ ഗുഡ്‌സ് ഉയര്‍ന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ക്യാപ് സൂചികകള്‍ നേട്ടത്തിലാണ്. അദാനി പ്രതിസന്ധി പൊട്ടിപ്പുറപ്പെട്ടതിനുശേഷം, വിപണി ഇരട്ട ട്രാക്കിലാണ് – അദാനി ഓഹരികളിലെ തകര്‍ച്ചയും ബാക്കി വിപണിയുടെ സ്ഥിരതയും, ജിയോജിത് ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ്, വികെ വിജയകുമാര്‍ നിരീക്ഷിക്കുന്നു.

അദാനി പ്രതിസന്ധി ഇന്ത്യന്‍ ബാങ്കിംഗ് സംവിധാനത്തിന് വ്യവസ്ഥാപിതമായ ഒരു അപകടവും ഉണ്ടാക്കാന്‍ സാധ്യതയില്ല. അതുകൊണ്ടുതന്നെ ബാങ്കിംഗ് ഓഹരികള്‍ വീണ്ടെടുപ്പ് നടത്തി. മാത്രമല്ല അദാനി ആഘാതം പതിയെ കുറഞ്ഞു വരുന്നു.

ഐടിസി, എസ്ബിഐ ഫലങ്ങള്‍ വിപണിയെ കൂടുതല്‍ ഉത്തേജിതമാക്കും.ആഗോളതലത്തില്‍, യുഎസിലെ ശക്തമായ തൊഴില്‍ നമ്പറുകള്‍ ആശ്ചര്യപ്പെടുത്തുന്നതാണ്. സമ്പദ്വ്യവസ്ഥയുടെ ശക്തിയും മാന്ദ്യം കുറയാനുള്ള സാധ്യതയുമാണ് തൊഴില്‍ വിപണി സൂചിപ്പിക്കുന്നത്.

ഫെഡറല്‍ കാര്‍ക്കശ്യക്കാരാകും എന്നതാണ് മറുവശം.ഫെബ്രുവരി 14 ന് പ്രസിദ്ധീകരിക്കുന്ന യുഎസ് സിപിഐ ഡാറ്റ ഇതോടെ നിര്‍ണ്ണായകമായി.

X
Top