രാജ്യത്തെ വിമാനത്താവളങ്ങള്‍ ഇരട്ടിയാക്കാന്‍ ഇന്ത്യ2023-24ല്‍ 2,20,000 ഫ്‌ളെക്‌സിബിള്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടതായി ഐഎസ്എഫ്സ്വർണവില പവന് വീണ്ടും 54,000 രൂപ കടന്നുവിഴിഞ്ഞം തുറമുഖത്തിന്റെ ട്രയൽ റണ്ണിന് ഔദ്യോഗിക തുടക്കം; കേരള വികസന അധ്യായത്തില്‍ പുതിയ ഏടാണ് വിഴിഞ്ഞമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ഐ​ജി​എ​സ്ടി ഇ​​​ന​​​ത്തി​​​ൽ നാ​ലു വ​ർ​ഷ​ത്തിനിടെ കേ​ര​ള​ത്തി​ന് ന​ഷ്ടം 25,000 കോ​ടി

എം എസ്‌ സി ഐ സൂചികയില്‍ ഇന്ത്യയുടെ വെയിറ്റേജ്‌ ഉയര്‍ന്നു

മുംബൈ: എം എസ്‌ സി ഐയുടെ ഗ്ലോബല്‍ സ്റ്റാന്റേര്‍ഡ്‌ സൂചികയില്‍ ഇന്ത്യയുടെ വെയിറ്റേജ്‌ റെക്കോഡ്‌ നിലവാരത്തിലെത്തി. ഇന്ത്യന്‍ ഓഹരി വിപണിയിലേക്ക്‌ കൂടുതല്‍ നിക്ഷേപം എത്തുന്നതിന്‌ ഇത്‌ വഴിയൊരുക്കും. എം എസ്‌ സി ഐയുടെ ഗ്ലോബല്‍ സ്റ്റാന്റേര്‍ഡ്‌ സൂചികയില്‍ ഇന്ത്യയുടെ വെയിറ്റേജ്‌ 18.2 ശതമാനത്തില്‍ നിന്ന്‌ 19 ശതമാനമായി ഉയരുകയാണ്‌ ചെയ്‌തത്‌.

അതേ സമയം ചൈനയുടെ വെയിറ്റേജ്‌ 25 ശതമാനത്തില്‍ നിന്നും 25.4 ശതമാനമായി കുറഞ്ഞു.
ഈ മാറ്റങ്ങള്‍ മെയ്‌ 31 മുതല്‍ പ്രാബല്യത്തില്‍ വരും. വികസിച്ചു വരുന്ന വിപണികളെ അടിസ്ഥാനമാക്കിയുള്ള സൂചികയാണ്‌ എം എസ്‌ സി ഐയുടെ ഗ്ലോബല്‍ സ്റ്റാന്റേര്‍ഡ്‌ സൂചിക.

ഏകദേശം 200 കോടി ഡോളര്‍ ഇന്ത്യന്‍ ഓഹരി വിപണിയിലേക്ക്‌ എത്തുന്നതിന്‌ എം എസ്‌ സി ഐയുടെ ഗ്ലോബല്‍ സ്റ്റാന്റേര്‍ഡ്‌ സൂചികയില്‍ ഇന്ത്യയുടെ വെയിറ്റേജ്‌ ഉയര്‍ന്നത്‌ വഴിയൊരുക്കുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌.

എം എസ്‌ സി ഐ ഗ്ലോബല്‍ സ്റ്റാന്റേര്‍ഡ്‌ സൂചികയില്‍ ഉള്‍പ്പെട്ട ഇന്ത്യന്‍ ഓഹരികളുടെ എണ്ണം 149 ആയി ഉയര്‍ന്നു. 13 ഓഹരികളെയാണ്‌ അധികമായി സൂചികയില്‍ ഉള്‍പ്പെടുത്തുന്നത്‌.

ജെ എസ്‌ ഡബ്ല്യു എനര്‍ജി, കാനറാ ബാങ്ക്‌, ഇന്‍ഡസ്‌ ടവേഴ്‌സ്‌ എന്നീ ഓഹരികകള്‍ ലാര്‍ജ്‌ കാപ്‌ വിഭാഗത്തിലും മാന്‍കൈന്റ്‌ ഫാര്‍മ, ബോഷ്‌, സോളാര്‍ ഇന്റസ്‌ട്രീസ്‌, എന്‍എച്ച്‌പിസി, ടോറന്റ്‌ പവര്‍, തെര്‍മാക്‌സ്‌, ജിന്റാല്‍ സ്റ്റെയിന്‍ലെസ്‌, സുന്ദരം ഫിനാന്‍സ്‌ എന്നിവ മിഡ്‌കാപ്‌ വിഭാഗത്തിലും ഇടം പിടിക്കും.

ഫീനിക്‌സ്‌ മില്‍സ്‌, പിബി ഫിന്‍ടെക്‌ എന്നിവയാണ്‌ സ്‌മോള്‍കാപ്‌ വിഭാഗത്തില്‍ നിന്ന്‌ മിഡ്‌കാപ്‌ വിഭാഗത്തിലേക്ക്‌ മാറ്റും. ബെര്‍ഗര്‍ പെയിന്റ്‌സ്‌ എം എസ്‌ സി ഐഗ്ലോബല്‍ സ്റ്റാന്റേര്‍ഡ്‌ സൂചികയില്‍ നിന്ന്‌ ഒഴിവാക്കപ്പെടും.

ഇന്ദ്രപ്രസ്ഥ ഗ്യാസ്‌, പേടിഎം എന്നിവ മിഡ്‌കാപ്‌ വിഭാഗത്തില്‍ നിന്ന്‌ സ്‌മോള്‍കാപ്‌ വിഭാഗത്തിലേക്ക്‌ ഡൗണ്‍ഗ്രേഡ്‌ ചെയ്യപ്പെടും.

ഹഡ്‌കോ, വാരി റിന്യൂവബ്‌ള്‍ ടെക്‌നോളജീസ്‌ എന്നിവ സ്‌മോള്‍കാപ്‌ വിഭാഗത്തില്‍ ഇടംപിടിക്കും.

X
Top