ദീപാവലി, ദസറ ഉത്സവകാലം: പഞ്ചസാര ന്യായ വിലയ്ക്ക് വിൽപന നടത്താൻ മില്ലുകൾക്ക് നിർദേശംജിഎസ്ടി വളര്‍ച്ച കണക്കില്‍ പാളിച്ചയില്ലെന്ന് കേന്ദ്രംരാജ്യത്ത് കൽക്കരി ക്ഷാമം രൂക്ഷംഓൺലൈൻ ഷോപ്പിംഗിലെ തട്ടിപ്പുകൾ പൂട്ടാൻ കേന്ദ്രം; പുതിയ ചട്ടങ്ങൾ 2027 മുതൽ പ്രാബല്യത്തിൽഎഥനോള്‍ ഉപയോഗം കൂട്ടാൻ പുതിയ വിപണി തേടി കേന്ദ്രസർക്കാർ

ഫെബ്രുവരിയില്‍ തൊഴിലില്ലായ്മാ നിരക്ക് 7.45 ശതമാനമായി

മുംബൈ: ഇന്ത്യയിലെ തൊഴിലില്ലായ്മാ നിരക്ക് ജനുവരിയിലെ 7.14 ശതമാനത്തില്‍ നിന്ന് ഫെബ്രുവരിയില്‍ 7.45 ശതമാനമായി ഉയര്‍ന്നു. ഇതോടെ രാജ്യത്ത് തൊഴിലില്ലാത്തവരുടെ മൊത്തം എണ്ണം ജനുവരിയിലെ 3.15 കോടിയില്‍ നിന്ന് 3.3 കോടിയായി.

കഴിഞ്ഞ നാല് മാസങ്ങളില്‍ കുറഞ്ഞു നിന്നിരുന്ന ഗ്രാമീണ തൊഴിലില്ലായ്മ ഗണ്യമായി വര്‍ധിച്ചതിന്റെ പശ്ചാത്തലത്തിലാണ് രാജ്യത്തെ മൊത്ത തൊഴിലില്ലായ്മാ നിരക്ക് ഉയര്‍ന്നതെന്ന് സെന്റര്‍ ഫോര്‍ മോണിറ്ററിംഗ് ഇന്ത്യന്‍ എക്കണോമി (സിഎംഐഇ) പറഞ്ഞു.

ഗ്രാമീണ മേഖലയില്‍ ഉയര്‍ന്നു

ഗ്രാമീണ മേഖലയിലെ തൊഴിലില്ലായ്മ നിരക്ക് ജനുവരിയിലെ 6.48 ശതമാനത്തില്‍ നിന്ന് ഫെബ്രുവരിയില്‍ 7.23 ശതമാനമായി ഉയര്‍ന്നു. അതേസമയം നഗരങ്ങളിലെ തൊഴിലില്ലായ്മ നിരക്ക് ജനുവരിയിലെ 8.55 ശതമാനത്തില്‍ നിന്ന് ഫെബ്രുവരിയില്‍ 7.93 ശതമാനമായി കുറഞ്ഞു.

സിഎംഐഇയുടെ കണക്കുകള്‍ പ്രകാരം ഇന്ത്യയുടെ തൊഴില്‍ പങ്കാളിത്ത നിരക്ക് ജനുവരിയിലെ 39.8 ശതമാനത്തില്‍ നിന്ന് ഫെബ്രുവരിയില്‍ 39.92 ശതമാനമായി ഉയര്‍ന്നു.

അതിനാല്‍ തൊഴിലാളികളുടെ എണ്ണം 44.08 കോടിയില്‍ നിന്ന് 44.29 കോടിയായി വര്‍ധിച്ചു.

X
Top