ആഗോള സെമികണ്ടക്ടര്‍ ഹബ്ബാകാൻ കേരളംവസ്തു വില്പന: പണപ്പെരുപ്പ ക്രമീകരണ സൂചിക പുറത്തുവിട്ടുരാജ്യത്ത് എഥനോൾ ഉത്പാദനം കൂടി; ഇറക്കുമതി കുറയുന്നില്ലെന്ന് കണക്കുകൾരാജ്യത്തിൻറെ കടബാധ്യത ജിഡിപിയുടെ 150 ശതമാനത്തിലേക്ക് എത്തിയേക്കുമെന്ന് ക്രിസില്‍ഉല്‍പ്പാദന മേഖലയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് ഇന്ത്യ; 189 ബില്യണ്‍ ഡോളറിന്റെ ഇറക്കുമതി ഒഴിവാക്കാന്‍ പദ്ധതി

ഇന്ത്യയുടെ വ്യാപാര കമ്മി കുതിച്ചേക്കും

കൊച്ചി: അമേരിക്കയുടെ തീരുവ വർദ്ധനയും സ്വർണ ഇറക്കുമതിയിലെ കുതിപ്പും നടപ്പു സാമ്പത്തിക വർഷം ഇന്ത്യയുടെ വ്യാപാര കമ്മി കുത്തനെ കൂട്ടുമെന്ന ആശങ്ക ശക്തമാകുന്നു.

സെപ്തംബറില്‍ ഇന്ത്യയുടെ വ്യാപാര കമ്മി 2,800 കോടി ഡോളറായി ഉയരുമെന്ന് യൂണിയൻ ബാങ്ക് ഒഫ് ഇന്ത്യയുടെ റിപ്പോർട്ടില്‍ പറയുന്നു. ആഗസ്‌റ്റിലെ വ്യാപാര കമ്മി 2,650 കോടി ഡോളറായിരുന്നു.

സ്വർണത്തിന്റെ ഇറക്കുമതിയിലെ വൻ വർദ്ധനയാണ് രാജ്യത്തെ ധനകമ്മിയില്‍ സമ്മർദ്ദം ശക്തമാക്കുന്നത്. ധൻതേരസ്, നവരാത്രി തുടങ്ങിയ ആഘോഷങ്ങളുടെ ഭാഗമായി ഉപഭോഗത്തിലുണ്ടായ വർദ്ധനയാണ് സ്വർണ ഇറക്കുമതി കൂടാൻ ഇടയാക്കിയത്.

രാജ്യത്തെ മൊത്തം കയറ്റുമതിയില്‍ 20 ശതമാനം പങ്കാളിത്തമുള്ള അമേരിക്കൻ വിപണിയില്‍ നേരിടുന്ന തിരിച്ചടിയാണ് വ്യാപാര കമ്മി കൂടുന്നതിന് മറ്റൊരു കാരണം. അമേരിക്കയുമായുള്ള സ്വതന്ത്ര വ്യാപാര കരാർ വൈകുന്നതിനാല്‍ നടപ്പു സാമ്പത്തിക വർഷം ഇന്ത്യയുടെ വ്യാപാര കമ്മി ചരിത്രത്തിലെ ഏറ്റവും ഉയർന്ന തലത്തിലെത്തുമെന്ന ആശങ്ക ശക്തമാണ്.

അതേസമയം രാജ്യാന്തര വിപണിയില്‍ ക്രൂഡോയില്‍ വില കുത്തനെ താഴുന്നതിനാല്‍ ഇറക്കുമതി ചെലവുകളില്‍ നേരിയ ആശ്വാസമുണ്ട്.

X
Top