‘ഇൻഡക്സ് ഓഫ് സർവീസ് പ്രൊഡക്ഷൻ’: ജൂലൈ മുതൽ രാജ്യം പുതിയ പ്രതിമാസ സൂചിക പുറത്തിറക്കുംഊർജ്ജ പ്രതിസന്ധിയും ദുർബലമായ മൺസൂണും: ജിഡിപി വളർച്ച 6.6 ശതമാനമായി കുറഞ്ഞേക്കുമെന്ന് എസ്&പിബാങ്കിംഗ് മേഖലയിലെ പണലഭ്യതക്കുറവ് പരിഹരിക്കാൻ ആർബിഐ ഒഴുക്കിയത് 1.41 ലക്ഷം കോടി രൂപരാജ്യത്ത് സ്വകാര്യ മേഖലയുടെ ബിസിനസ് വളർച്ചാ നിരക്ക് 3 മാസത്തെ താഴ്ന്ന നിലയിൽതീരദേശമേഖലക്ക് ബജറ്റിൽ കരുതലിന്റെ കൈത്താങ്ങ് 

ഏപ്രിൽ – ജൂൺ കാലയളവിലെ സ്റ്റീൽ ഉല്പ്പാദനത്തിൽ 8.37 ശതമാനം വളർച്ച

ന്യൂഡല്‍ഹി: ഇന്ത്യയുടെ ക്രൂഡ് സ്റ്റീല്‍ ഉല്‍പാദനം ഏപ്രില്‍-ജൂണ്‍ കാലയളവില്‍ 8.37 ശതമാനം ഉയര്‍ന്ന് 33.63 മെട്രിക് ടണ്ണായി.

സ്റ്റീല്‍ മില്ലുകളുടെ ഉയര്‍ന്ന ഉല്‍പാദനവും ശേഷി വര്‍ദ്ധിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളും വര്‍ദ്ധിച്ചുവരുന്ന ആവശ്യം നിറവേറ്റുമെന്ന് ഗവേഷണ സ്ഥാപനം സ്റ്റീല്‍മിന്റ് ഒരു കുറിപ്പില്‍ പറയുന്നു. 2022-23 സാമ്പത്തിക വര്‍ഷത്തിന്റെ ഏപ്രില്‍-ജൂണ്‍ പാദത്തില്‍ ഇന്ത്യ 31.03 ദശലക്ഷം ടണ്‍ (എംടി) സ്റ്റീലാണുത്പാദിപ്പിച്ചത്.

ഇന്ത്യയിലെ ഫിനിഷ്ഡ് സ്റ്റീല്‍ ഉല്‍പാദനം അവലോകന പാദത്തില്‍ 11.66 ശതമാനം ഉയര്‍ന്ന് 32.41 മെട്രിക് ടണ്ണായിട്ടുണ്ട്. അതേസമയം ആഭ്യന്തര ഉരുക്ക് ഉപഭോഗം 10.16 ശതമാനം ഉയര്‍ന്ന് 30.29 മെട്രിക് ടണ്ണായി.

2023 ഏപ്രില്‍-ജൂണ്‍ കാലയളവില്‍ ഉരുക്ക് ഇറക്കുമതി 1.40 മെട്രിക് ടണ്ണായി ഉയര്‍ന്നപ്പോള്‍ കയറ്റുമതി 6.39 ശതമാനം താഴ്ന്ന് 2.05 മെട്രിക് ടണ്ണായി.

മുന്‍ വര്‍ഷത്തെ 1.17 മെട്രിക് ടണ്ണിനെ അപേക്ഷിച്ച് 19.54 ശതമാനം വര്‍ദ്ധനവാണ് ഇറക്കുമതിയിലുണ്ടായത്. ആഗോള ഡിമാന്‍ഡ് കുറഞ്ഞതും ചൈന ഓഫറില്‍ സ്റ്റീല്‍ നല്‍കിയതും ആഭ്യന്തര കയറ്റുമതിയെ ബാധിച്ചതായി വിദഗ്ധര്‍ പറയുന്നു.

വില അസമത്വവും ആഭ്യന്തര ഹോട്ട്-റോള്‍ഡ് കോയില്‍ (എച്ച്ആര്‍സി) വിലയും ഇറക്കുമതി ഉയര്‍ത്തി.

X
Top