Alt Image
വീടും ഭൂമിയും വിൽക്കുമ്പോഴുള്ള ഇൻഡക്സേഷൻ എടുത്ത് കളഞ്ഞത് ബാദ്ധ്യതയാകും; റി​യ​ൽ​ ​എ​സ്‌​റ്റേ​റ്റ് ​മേഖലയുടെ ഭാവിയിൽ ആ​ശ​ങ്ക​യോടെ നി​ക്ഷേ​പ​ക​ർവമ്പൻ കപ്പൽ കമ്പനികൾ വിഴിഞ്ഞത്തേക്ക് എത്തുന്നുചൈനീസ് കമ്പനികളുടെ നിക്ഷേപ നിയന്ത്രണങ്ങള്‍ ലഘൂകരിക്കുന്നുധാതുക്കള്‍ക്ക്‌ നികുതി ചുമത്താന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമുണ്ട്: സുപ്രീംകോടതിഭക്ഷ്യ വിലക്കയറ്റം നേരിടാൻ 10,000 കോടിയുടെ പദ്ധതിയുമായി സര്‍ക്കാര്‍

ഇന്ത്യയിലെ ടെക് പേറ്റന്റുകളില്‍ 13.6% വര്‍ദ്ധന

ബെംഗളൂരു: ഇന്ത്യയില്‍ നിന്ന് 2009-10 മുതല്‍ 2021-22 വരെ കാലയളവില്‍ 5.84 ലക്ഷം പേറ്റന്റ് അപേക്ഷകള്‍ സമര്‍പ്പിക്കപ്പെട്ടിട്ടുണ്ടെന്ന് സോഫ്റ്റ്‌വെയര്‍ സേവന കമ്പനികളുടെ കൂട്ടായ്മയായ നാസ്‌കോം വ്യക്തമാക്കി.

2021-22ല്‍ മാത്രം പേറ്റന്റ് അപേക്ഷകളിലുണ്ടായ വര്‍ദ്ധന 13.6 ശതമാനമാണ്. ടെക്‌നോളജി മേഖലയില്‍ നിന്നാണ് ഇക്കാലയളവിലെ മൊത്തം പേറ്റന്റുകളില്‍ 2.66 ലക്ഷവും.

ടെക് പേറ്റന്റുകളില്‍ 1.60 ലക്ഷവും നിര്‍മ്മിത ബുദ്ധി (എ.ഐ), ബിഗ് ഡേറ്റ, ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ് (ഐ.ഒ.ടി), സൈബര്‍സെക്യൂരിറ്റി, ബ്ലോക്ക് ചെയിന്‍ വിഭാഗങ്ങളില്‍ നിന്നാണ്. ടെലികോം മേഖലകളില്‍ നിന്നുള്ള ടെക് പേറ്റന്റുകളില്‍ 5ജിക്ക് പുറമേ 6ജിയുമുണ്ട്.

2021-22ല്‍ ഇന്ത്യയില്‍ നിന്നുള്ള മൊത്തം ടെക് പേറ്റന്റുകളില്‍ ആഭ്യന്തരതലത്തില്‍ സമര്‍പ്പിക്കപ്പെട്ടവയുടെ വിഹിതം മുന്‍വര്‍ഷത്തെ 41.6 ശതമാനത്തില്‍ നിന്ന് 44.4 ശതമാനമായി ഉയര്‍ന്നുവെന്നും നാസ്‌കോം വ്യക്തമാക്കി.

X
Top