
മുംബൈ :സോയാബീൻ മീൽ, റാപ്സീഡ് മീൽ എന്നിവയുടെ ഉയർന്ന കയറ്റുമതിയിൽ എണ്ണമീൽസ് കയറ്റുമതി കഴിഞ്ഞ മാസം 36 ശതമാനം ഉയർന്ന് 2.9 ലക്ഷം ടണ്ണിലെത്തി .സോൾവെന്റ് എക്‌സ്‌ട്രാക്‌ടേഴ്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യ (എസ്ഇഎ)യുടെ കണക്കുകൾ പ്രകാരം ഒക്‌ടോബറിൽ എണ്ണമീൽസ് കയറ്റുമതി 2,89,931 ടണ്ണായിരുന്നു.
സോയാബീൻ കയറ്റുമതി കഴിഞ്ഞ വർഷം 40,196 ടണ്ണിൽ നിന്ന് 87,060 ടണ്ണായി ഉയർന്നു.അതേസമയം റാപ്സീഡ് മീൽ കയറ്റുമതി , 98,571 ടണ്ണിൽ നിന്ന് 1,69,422 ടണ്ണായി വർദ്ധിച്ചു.
“ഇന്ത്യൻ സോയാബീൻ മീൽസിന്റെ പ്രധാന ഉപഭോക്താക്കൾ സൗത്ത് ഈസ്റ്റ് ഏഷ്യയാണ്, അവിടെ ഇന്ത്യയ്ക്ക് ലോജിസ്റ്റിക് നേട്ടമുണ്ട്, കൂടാതെ ചെറിയ സ്ഥലങ്ങളിൽ വിതരണം ചെയ്യാൻ കഴിയും,” എസ്ഇഎ എക്സിക്യൂട്ടീവ് ഡയറക്ടർ ബി വി മേത്ത പറഞ്ഞു.
ഈ സാമ്പത്തിക വർഷത്തിലെ ഏപ്രിൽ-ഒക്ടോബർ കാലയളവിൽ, എണ്ണ മീൽസുകളുടെ മൊത്തം കയറ്റുമതി 30 ശതമാനം വർധിച്ച് 25,66,051 ടണ്ണിലെത്തി. മുൻവർഷത്തെ ഇതേ കാലയളവിൽ ഇത് 19,75,496 ടണ്ണായിരുന്നു. സോയാബീൻ കയറ്റുമതി ഈ സാമ്പത്തിക വർഷത്തിന്റെ ആദ്യ ഏഴ് മാസങ്ങളിൽ 6,73,910 ടണ്ണായി ഉയർന്നു. മുൻവർഷം ഇതേ കാലയളവിൽ ഇത് 1,61,534 ടണ്ണായിരുന്നു.