ഇന്ത്യയുടെ പ്രതിരോധ ഉത്പാദനം റിക്കാർഡിൽയുഡിഎഫ് സര്‍ക്കാരിന്റ ആദ്യ ബജറ്റ് ഇന്ന്; സുപ്രധാന പ്രഖ്യാപനങ്ങള്‍ക്ക് കാതോര്‍ത്ത് കേരളംഇന്ത്യ – യുകെ സ്വതന്ത്ര വ്യാപാര കരാർ ജൂലൈ 15 മുതൽ പ്രാബല്യത്തിൽ വരുംകുതിച്ചുയർന്ന് സ്വർണം ഇറക്കുമതിഇന്ത്യയിലെ സ്റ്റീല്‍ ആവശ്യകത ശക്തം; ഉത്പാദന ശേഷി 90% മുകളില്‍ തുടരുമെന്ന് റിപ്പോര്‍ട്ട്

ഇന്ത്യയുടെ വ്യാവസായിക ഉത്പാദനം തളരുന്നു

കൊച്ചി: ഫെബ്രുവരിയില്‍ ഇന്ത്യയുടെ വ്യാവസായിക ഉത്പാദന സൂചിക ആറ് മാസത്തെ താഴ്ന്ന തലമായ 2.9 ശതമാനത്തിലേക്ക് താഴ്‌ന്നു. മാനുഫാക്‌ചറിംഗ് രംഗത്തെ ഉത്പാദനത്തില്‍ 2.9 ശതമാനവും വൈദ്യുതി മേഖലയില്‍ 3.6 ശതമാനവും വളർച്ച നേടി.

ഖനന മേഖലയില്‍ 1.6 ശതമാനം വളർച്ചയുണ്ടായി. ആഗോള വ്യാപാര യുദ്ധത്തിന്റെ ആശങ്കയില്‍ വൻകിട കമ്പനികള്‍ ഉത്പാദനത്തില്‍ കുറവ് വരുത്തിയതാണ് പ്രധാനമായും തിരിച്ചടി സൃഷ്‌ടിച്ചത്.

ജനുവരിയില്‍ വ്യാവസായിക ഉത്‌പാദനത്തില്‍ അഞ്ച് ശതമാനം വളർച്ച നേടിയിരുന്നു. ഇന്ത്യൻ സാമ്ബത്തിക മേഖലയും മാന്ദ്യത്തിലേക്ക് നീങ്ങുകയാണെന്നാണ് പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നത്.

X
Top