രാജ്യത്തിന്റെ സമ്പദ്ഘടന ശക്തമാണെന്ന് ആര്‍ബിഐ ഗവര്‍ണര്‍പാക്കിസ്ഥാനിൽ എണ്ണ, വാതക പര്യവേക്ഷണത്തിന് തുർക്കി രംഗത്ത്കേന്ദ്ര ജീവനക്കാരുടെ ശമ്പളം 34% വരെ വർദ്ധിപ്പിച്ചേക്കുംഅപൂര്‍വ ധാതുക്കള്‍: ഇന്ത്യ ഓസ്‌ട്രേലിയയുമായി ചര്‍ച്ച നടത്തുന്നുറഷ്യന്‍ എണ്ണ കയറ്റുമതി ഫെബ്രുവരിക്ക് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയില്‍

2025-26 ല്‍ ഇന്ത്യയുടെ ജിഡിപി 6.5% കവിയുമെന്ന് ഐക്ര

ന്യൂഡെല്‍ഹി: 2025-26 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ ജിഡിപി വളര്‍ച്ച 6.5% കവിയുമെന്ന് റേറ്റിംഗ് ഏജന്‍സിയായ ഐക്രയുടെ വിലയിരുത്തല്‍. ഗ്രാമീണ മേഖലയിലെ ഡിമാന്‍ഡ്, ആദായനികുതി ഇളവുകള്‍, കുറഞ്ഞ ഇഎംഐകള്‍ എന്നിവ നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ വളര്‍ച്ചയെ സഹായിക്കുന്ന പ്രധാന ഘടകങ്ങളായി ഏജന്‍സി പരാമര്‍ശിക്കുന്നു.

ഉപഭോക്തൃ വില സൂചിക (സിപിഐ) 4.2% ന് മുകളില്‍ തുടരുമെന്ന് ഐക്ര പ്രവചിക്കുന്നു. അതേസമയം മൊത്തവില സൂചിക (ഡബ്ല്യുപിഐ) ഈ സാമ്പത്തിക വര്‍ഷത്തില്‍ 2.7% ല്‍ കൂടുതലായിരിക്കും.

2026 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ ധനക്കമ്മി ജിഡിപിയുടെ 4.4% ആയിരിക്കുമെന്നും കറന്റ് അക്കൗണ്ട് കമ്മി ജിഡിപിയുടെ -1% ആയിരിക്കുമെന്നും ഏജന്‍സി പ്രവചിക്കുന്നു.

സാധാരണയിലും മെച്ചപ്പെട്ട മണ്‍സൂണും മഴക്കാല (റാബി) കൃഷിയില്‍ നിന്നുള്ള മികച്ച വരുമാനവും ഗ്രാമീണ മേഖലയിലെ ഉപഭോക്തൃ ആവശ്യകതയെ ഉയര്‍ത്തി നിര്‍ത്തും. 2025-26 ലെ കേന്ദ്ര ബജറ്റില്‍ പ്രഖ്യാപിച്ച ആദായനികുതി ഇളവുകളും പലിശനിരക്ക് ഇനിയും കുറയ്‌ക്കുമെന്ന പ്രതീക്ഷയും ഭക്ഷ്യവിലക്കയറ്റം നിയന്ത്രിക്കുന്നതും ഗാര്‍ഹിക വരുമാനം വര്‍ദ്ധിപ്പിക്കാന്‍ സാധ്യതയുണ്ട്.

സേവന കയറ്റുമതി ചരക്ക് കയറ്റുമതിയെക്കാള്‍ മെച്ചപ്പെടുമെങ്കിലും ചരക്ക് കയറ്റുമതി സമീപകാലത്ത് മന്ദഗതിയില്‍ തുടരുമെന്നും ഏജന്‍സി മുന്നറിയിപ്പ് നല്‍കുന്നു.

X
Top