Alt Image
6.8 ശതമാനം കൈവരിക്കാന്‍ ഇന്ത്യയ്ക്ക് നിർദേശങ്ങളുമായി ഐഎംഎഫ്; ഉല്‍പ്പാദനക്ഷമതാ വളര്‍ച്ച വര്‍ധിപ്പിക്കുകയും സ്വകാര്യ നിക്ഷേപം ശക്തിപ്പെടുത്തുകയും വേണം ◆ റഷ്യയിൽ നിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതി റെക്കോഡ് നിരക്കിൽ ◆ ചില്ലറ പണപ്പെരുപ്പം രണ്ടു വർഷത്തെ ഉയർന്ന നിരക്കിൽ ◆ ഖത്തറില്‍ നിന്നുള്ള എല്‍എന്‍ജി വിതരണം തടസ്സപ്പെട്ടു; പ്രതിസന്ധി മറികടക്കാൻ പുതു വഴികള്‍ തേടി ഇന്ത്യ ◆ രാജ്യത്തെ നഗരങ്ങളിൽ തൊഴിലില്ലായ്മ കൂടുന്നുവെന്ന് റിപ്പോർട്ട് ◆

വിദേശ നാണയ കരുതൽ ശേഖരം 8.32 ബില്യൺ ഡോളർ കുറഞ്ഞു

മുംബൈ: ഫെബ്രുവരി 10ന് അവസാനിച്ച ആഴ്ചയിൽ ഇന്ത്യയുടെ വിദേശ നാണ്യ കരുതൽ ശേഖരം 8.319 ബില്യൺ ഡോളർ ഇടിഞ്ഞ് 566.948 ബില്യൺ ഡോളറായി. തുടർച്ചയായ രണ്ടാം ആഴ്ചയാണ് കരുതൽ ധനത്തിൽ ഇടിവ് രേഖപ്പെടുത്തുന്നത്.

ഇതിനു മുൻപുള്ള വാരത്തിൽ 1.49 ബില്യൺ ഡോളർ കുറഞ്ഞിരുന്നു. 2021 ഒക്ടോബറിലാണ് എക്കാലത്തെയും ഉയർന്ന വർധന ഉണ്ടായത്. കരുതൽ ശേഖരം 645 ബില്യൺ ഡോളറിലെത്തിയിരുന്നു.

ആർ ബി ഐയുടെ പ്രതിവാര സ്റ്റാറ്റിസ്റ്റിക്കൽ സപ്പ്ളിമെന്റിലെ കണക്കു പ്രകാരം പോയ വാരത്തിൽ വിദേശ കറൻസി ആസ്തി 7.108 ബില്യൺ ഡോളർ കുറഞ്ഞ് 500.587 ബില്യൺ ഡോളറിലെത്തി. യൂറോ, പൗണ്ട്, യെൻ മുതലായ യു എസ് ഇതര കറൻസികളുടെ മൂല്യത്തിന്റെ ആകെ തുകയാണ് വിദേശ കറൻസി ആസ്തികൾ.

സ്വർണ്ണ ശേഖരം 919 മില്യൺ ഡോളർ കുറഞ്ഞ് 42.862 ബില്യൺ ഡോളറായി.സ്പെഷ്യൽ ഡ്രോവിങ് റൈറ്റ്സ് (എസ് ഡി ആർ) 190 മില്യൺ താഴ്ന്ന് 18.354 ബില്യൺ ഡോളറിലെത്തി. അന്താരാഷ്ട്ര നാണയ നിധിയിൽ രാജ്യത്തിന്റെ കരുതൽ ശേഖരം 102 മില്യൺ ഡോളർ കുറഞ്ഞ് 5.145 ബില്യൺ ഡോളറായി.

X
Top