ക്രൂഡ് ഓയിൽ വിലയിൽ 112% വർദ്ധന; ആശങ്കയിൽ എണ്ണക്കമ്പനികൾയുദ്ധ സാഹചര്യത്തില്‍ കയറ്റുമതിക്കാർക്കായി ‘റിലീഫ്’ പദ്ധതി പ്രഖ്യാപിച്ച് കേന്ദ്രസർക്കാർകപ്പലിൽ കയറ്റിയ ഇറാനിയൻ എണ്ണയ്ക്കുള്ള ഉപരോധം നീക്കിയേക്കുംഇറാൻ-യു.എസ് പോര്: ഇന്ത്യയില്‍ വിദേശ സഞ്ചാരികളുടെ വരവ് കുറയുന്നുഇന്ത്യൻ കപ്പലുകളുടെ സുരക്ഷയ്ക്കായി ഇറാനുമായി ചർച്ച തുടരുന്നതായി കേന്ദ്രസർക്കാർ

ഇന്ത്യയും യുകെയും സ്വതന്ത്ര വ്യാപാര കരാറിനുള്ള ശ്രമത്തിൽ

ന്യൂഡൽഹി: ഇന്ത്യയും യു.കെയും സ്വതന്ത്രവ്യാപാര കരാറിനുള്ള ശ്രമത്തിലാണെന്ന് വിദേശകാര്യമന്ത്രാലയം. കരാർ യാഥ്യമാക്കാൻ ആത്മാർഥമായ ശ്രമങ്ങളുണ്ടാവുന്നുണ്ടെന്നും വിദേശകാര്യമന്ത്രാലയം വക്താവ് അരിന്ദം ബാച്ചി പറഞ്ഞു.

വ്യവസായ മന്ത്രിയും സംഘവും കരാറിനായി വിലപേശലുകൾ തുടരുകയാണ്. ഇതുസംബന്ധിച്ച് ഇപ്പോൾ പ്രതികരിക്കാനില്ല. കരാർ യാഥാർഥ്യമാക്കുന്നതിന് പ്രത്യേക തീയതി നൽകിയിട്ടില്ലെന്നും അവർ പറഞ്ഞു.

ഒക്ടോബർ 27ന് ഇരു പ്രധാനമന്ത്രിമാരും തമ്മിൽ നടത്തിയ ചർച്ചയിലാണ് സ്വതന്ത്ര്യവ്യാപാരകരാർ ഉയർന്നു വന്നത്. സുനക് പ്രധാനമന്ത്രിയായതിന് പിന്നാലെ അദ്ദേഹത്തെ അഭിനന്ദിച്ച മോദി ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം വർധിപ്പിക്കുമെന്നും അറിയിച്ചിരുന്നു.

X
Top