ആര്‍ബിഐ നടപടികള്‍: ഇന്ത്യയിലേക്കുള്ള വിദേശ നിക്ഷേപം കുതിച്ചുയരുംയുഎസിന്റെ പുതിയ തീരുവ: ഇന്ത്യ കയറ്റുമതി ചെയ്യുന്ന 45% ഉത്പന്നങ്ങളും താരിഫ് പരിധിക്ക് പുറത്തെന്ന് കേന്ദ്രംഅലുമിനിയം ക്യാനുകളുടെ വിതരണം തടസപ്പെട്ടു; രാജ്യത്തെ ഡയറ്റ് കോക്ക് വിതരണത്തില്‍ കടുത്ത ക്ഷാമംഅംഗോള, വെനസ്വേല ക്രൂഡിലേക്ക് തിരിഞ്ഞ് ഇന്ത്യൻ എണ്ണക്കമ്പനികൾഭരണപരിഷ്കാരത്തിന് ബിസിനസ് പോളിസി ആൻഡ് പ്രോസസ് റീഎഞ്ചിനീയറിംഗ് സെൽ

കാനഡയുമായുള്ള സാമ്പത്തിക ബന്ധം കൂടുതൽ ശക്തമാക്കാൻ ഇന്ത്യ

  • ഈ വർഷം അവസാനം സ്വതന്ത്ര വ്യാപാര കരാറിൽ ഒപ്പുവെക്കും

ന്യൂഡൽഹി: കാനഡയുമായുള്ള സാമ്പത്തിക ബന്ധം കൂടുതൽ ശക്തമാക്കാൻ ഇന്ത്യ. ഇരു രാജ്യങ്ങളും തമ്മിൽ സ്വതന്ത്ര വ്യാപാര കരാർ ഈ വർഷം ഉണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. 2.6 ബില്യൺ ഡോളറിന്റെ യുറേനിയം കരാറിലും ഇരുരാജ്യങ്ങളും ഒപ്പുവെച്ചു. കരാർ മൻമോഹൻ സിംഗ് സർക്കാരിന്റെ ദീർഘ വീക്ഷണത്തിന്റെ ഫലമെന്ന് കോൺഗ്രസ് വ്യക്തമാക്കി.

കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയുടെ ഇന്ത്യൻ സന്ദർശനത്തിലാണ് രാഷ്ട്രീയ തർക്കങ്ങൾ പരിഹരിക്കുകയും സാമ്പത്തിക ബന്ധം കൂടുതൽ ശക്തമാക്കാനുമുള്ള രാജ്യങ്ങളുടെ തീരുമാനം.ഇതിന്റെ ഭാഗമായി ഈ വർഷം അവസാനത്തോടെ ഇന്ത്യയും കാനഡയും സ്വതന്ത്ര വ്യാപാര കരാറിൽ ഒപ്പുവെക്കും.

ആണവ റിയാക്ടറുകളുടെ നിർമ്മാണത്തിൽ ഇരു രാജ്യങ്ങളും സഹകരിക്കും. ഇതിന് പുറമെ ക്ലീൻ എനർജി, ധാതുക്കൾ, കൃഷി തുടങ്ങിയ മേഖലകളിൽ സഹകരണം വർദ്ധിപ്പിക്കാൻ ഇന്ത്യയും കാനഡയും തീരുമാനിച്ചു.ഡൽഹയിൽ എത്തിയ മാർക്ക്‌ കാർണി പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും, വിദേശകാര്യ മന്ത്രി എസ് ജയ് ജയശങ്കരുമായും കൂടിക്കാഴ്ച നടത്തി.

X
Top