100% തീരുവ ചുമത്താനുള്ള ബിൽ: യുഎസ് നീക്കത്തിൽ ഇന്ത്യക്ക് കടുത്ത അതൃപ്തി; ഉഭയകക്ഷി ബന്ധത്തെ ബാധിക്കുമെന്ന് മുന്നറിയിപ്പ്ഉത്സവകാല ഓൺലൈൻ വിൽപ്പനയിൽ പ്രതീക്ഷിക്കുന്നത് വൻ കുതിപ്പ്; റെക്കോർഡ് തൊഴിലവസരങ്ങളുമായി ഇ-കൊമേഴ്സ് പ്ലാറ്റ്‌ഫോമുകൾമൂന്നു ലക്ഷം രൂപ വരെയുള്ള ചരക്ക് കയറ്റുമതിക്കുള്ള നിബന്ധനകളിൽ ഇളവ്കൊച്ചി വിമാനത്താവളം വഴിയുള്ള ചരക്കുനീക്കത്തില്‍ വന്‍ വര്‍ധനവരണ്ട മണ്‍സൂണ്‍: രാജ്യത്ത് ഭക്ഷ്യവില കുതിക്കുന്നു

ഇന്ത്യ ലോകത്തെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയാകുമെന്ന് പ്രവചനം

ന്യൂഡൽഹി: ജപ്പാനെയും ജർമ്മനിയെയും മറികടന്ന് ഇന്ത്യ ലോകത്തെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയാവുമെന്ന് പ്രവചനം. 2027ഓടെ ഇന്ത്യ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയാവുമെന്നാണ് മോർഗൻ സ്റ്റാൻലി വ്യക്തമാക്കുന്നത്.

2030ഓടെ ഇന്ത്യ ഓഹരി വിപണി ലോകത്തിലെ ഏറ്റവും വലുതാവുമെന്നും റേറ്റിങ് ഏജൻസി പ്രവചിക്കുന്നു.

ലോകത്ത് അതിവേഗ വളർച്ചയുള്ള സമ്പദ്‍വ്യവസ്ഥയായി ഇന്ത്യ മാറും. ഇന്ത്യയുടെ ജി.ഡി.പി 2031ഓടെ ഇരട്ടിയായി മാറും. 3.5 ട്രില്യൺ ഡോളറിൽ നിന്നും 7.5 ട്രില്യണായാണ് ജി.ഡി.പി വർധിക്കുക.

ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിൽ പ്രതിവർഷം 11 ശതമാനം വളർച്ചയുണ്ടാകും.
വിപണിമൂല്യം 10 ട്രില്യൺ ഡോളറായും വർധിക്കും.

ഇന്ത്യ ഉൾപ്പടെ ലോകത്തിലെ മൂന്ന് സമ്പദ്‍വ്യവസ്ഥകൾക്ക് മാത്രമാവും 2023 മുതൽ 400 ബില്യൺ ഡോളറെന്ന വളർച്ചയുണ്ടാക്കാൻ സാധിക്കുയെന്നും മോർഗൻ സ്റ്റാൻലി പറയുന്നു.

X
Top