ഇന്ത്യൻ മിഠായിയുടെ കയറ്റുമതിയിൽ 166% റെക്കോർഡ് വര്‍ധനകെ റെയില്‍ പദ്ധതി റദ്ദാക്കി, തിരിച്ചുകിട്ടിയ ഭൂമിയിൽ വമ്പൻ നിക്ഷേപത്തിന് കൊച്ചി ഇൻഫോപാര്‍ക്ക്വിദേശനാണ്യ ശേഖരത്തിലും സ്വർണ്ണ നിക്ഷേപത്തിലും വൻ കുറവ്ഹോര്‍മുസ് പ്രതിസന്ധി തിരിച്ചടിയായി; ഏപ്രിലില്‍ രാജ്യത്തെ എല്‍പിജി വില്‍പനയില്‍ 13% ഇടിവ്ഇന്ത്യയിലേക്ക് റെക്കോര്‍ഡ് വിദേശ നിക്ഷേപം

അഗ്നി 3 വിജയകരമായി പരീക്ഷിച്ച് ഇന്ത്യ; ദൂരപരിധി 3000 മുതൽ 3500 കിലോമീറ്റർ വരെ

ഒഡിഷ: ഇന്ത്യയുടെ ഇന്റർമീഡിയറ്റ് ബാലിസ്റ്റിക് മിസൈൽ അഗ്നി 3 പരീക്ഷണം വിജയം. ഒഡിഷയിലെ ചാന്ദിപ്പൂരിലുള്ള ഇൻ്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചിൽ നിന്നാണ് മിസൈൽ വിക്ഷേപിച്ചത്. സ്ട്രാറ്റെജിക് ഫോഴ്സസ് കമാൻഡിന് കീഴിലായിരുന്നു പരീക്ഷണം.

മീഡിയം റേഞ്ച് മിസൈലായ അഗ്നി 3ന്റെ ദൂരപരിധി 3000 മുതൽ 3500 കിലോമീറ്റർ വരെയാണ്. പരീക്ഷണത്തിലൂടെ മിസൈലിൻ്റെ പ്രവർത്തന, സാങ്കേതിക ഘടകങ്ങൾ വിജയകരമായി പൂർത്തിയാക്കിയെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു.

ആണവായുധങ്ങൾ വഹിക്കാനും മിസൈലിന് ശേഷിയുണ്ട്. ഭൂതലത്തിൽ നിന്ന് മറ്റൊരു ഭൂതലം ലക്ഷ്യമാക്കിയാണ് അഗ്നി 3 വിക്ഷേപിക്കാൻ സാധിക്കുക. ഖര ഇന്ധനം ഉപയോഗിച്ച് പ്രവർത്തിപ്പിക്കുന്ന രണ്ട് ഘട്ട പ്രൊപൽഷൻ സവിശേഷതയാണ് അഗ്നി 3 മിസൈലിന് ഉള്ളത്.

സ്ട്രാറ്റജിക് ഫോഴ്‌സ് കമാൻഡിന്റെ നേതൃത്വത്തിലായിരുന്നു പരീക്ഷണം നടന്നത്.
700 കിലോമീറ്റർ ദൂരപരിധിയുള്ള അഗ്നി-1, 2,000 കിലോമീറ്റർ ദൂരപരിധിയുള്ള അഗ്നി-2, 3,000 കിലോമീറ്റർ ദൂരപരിധിയുള്ള അഗ്നി-3, 4,000 കിലോമീറ്റർ വരെയുള്ള ലക്ഷ്യങ്ങൾ ആക്രമിക്കാൻ കഴിവുള്ള അഗ്നി-4, 5,000 കിലോമീറ്റർ ദൂരപരിധിയുള്ള അഗ്നി-5 എന്നിവയാണ് പരമ്പരയിലെ മിസൈലുകൾ.

X
Top