രാജ്യത്തിന്റെ ജിഡിപി കണക്കുകളില്‍ വാക്‌പോര് മുറുകുന്നുറിയല്‍ എസ്റ്റേറ്റ് കമ്പനികള്‍ക്ക് സുപ്രീം കോടതിയുടെ താക്കീത്കൊച്ചി വിമാനത്താവളത്തിലെ ഭാവി വികസന പദ്ധതികള്‍ തയാറാക്കുന്നതിന് 6.64 കോടിയുടെ കരാർഗോതമ്പ് കയറ്റുമതി നിയന്ത്രണങ്ങൾ നീക്കി കേന്ദ്രസർക്കാർ; ആഭ്യന്തര വിപണിയിൽ വില കുതിച്ചുയരുന്നുഇന്ത്യയുടെ ക്രെഡിറ്റ് റേറ്റിംഗ് ഉയർത്തി ജപ്പാൻ ക്രെഡിറ്റ് റേറ്റിംഗ് ഏജൻസി; ഇന്ത്യയിപ്പോൾ ‘സ്ഥിരതയാർന്നത്’ എന്ന ഗണത്തിൽ

കുറ്റകൃത്യങ്ങളുടെ പട്ടിക; യുഎസിനും യുകെയ്ക്കും പിറകില്‍ ഇന്ത്യ 77-ാം സ്ഥാനത്ത്

ന്യൂഡല്‍ഹി: കുറ്റകൃത്യങ്ങള്‍ നടക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ 77-ാം സ്ഥാനത്ത്. പട്ടികയില്‍ യുഎസ് 55-ാം സ്ഥാനവും യുകെ 65-ാം സ്ഥാനവും വഹിക്കുന്നു. വേള്‍ഡ് ഓഫ് സ്റ്റാറ്റിക്‌സ് പുറത്തുവിട്ട പട്ടിക പ്രകാരം ഏറ്റവും കൂടുതല്‍ കുറ്റകൃത്യങ്ങള്‍ വെനസ്വലയിലാണ്.

പാപുവ ന്യൂ ഗിനിയ, അഫ്ഗാനിസ്ഥാന്‍,ദക്ഷിണാഫ്രിക്ക,ഹോണ്ടുറാസ്, ട്രിനിഡാഡ്,ഗയാന,സിറിയ,സൊമാലിയ,ജമൈക്ക എന്നീ രാഷ്ട്രങ്ങളാണ് യഥാക്രമം ആദ്യപത്ത് സ്ഥാനങ്ങളിലുള്ളത്. കുറഞ്ഞ കുറ്റകൃത്യ നിരക്കുകളുള്ള തുര്‍ക്കി,ജര്‍മ്മനി,ജപ്പാന്‍ എന്നിവ 92,100,135 റാങ്കുകള്‍ അലങ്കരിക്കുന്നു.

അഴിമതി, മയക്കുമരുന്ന് കടത്ത്, തട്ടിക്കൊണ്ടുപോകല്‍, കൊലപാതകം, കവര്‍ച്ച, ആക്രമണം എന്നീ കുറ്റകൃത്യങ്ങളാണ് പരിഗണിച്ചത്. ഉയര്‍ന്ന തൊഴിലില്ലായ്മ കുറ്റകൃത്യങ്ങളുടെ എണ്ണവും വര്‍ധിപ്പിക്കുന്നു.

X
Top