100% വരെ അധികത്തീരുവ ചുമത്താനുള്ള യുഎസ് ബിൽ: ഉഭയകക്ഷി ബന്ധത്തെ ബാധിക്കുമെന്ന കടുത്ത മുന്നറിയിപ്പുമായി ഇന്ത്യനികുതി തർക്കങ്ങൾ കുറയ്ക്കുകയാണ് സർക്കാരിൻ്റെ ലക്ഷ്യമെന്ന് ധനമന്ത്രി നിർമല സീതാരാമൻകേരളത്തിൽ 2,000 കോടിയുടെ ജ്വല്ലറി പാർക്ക്; 24,000 തൊഴിലവസരങ്ങൾ ലക്ഷ്യംഇന്ത്യയുമായുള്ള സ്വതന്ത്ര വ്യാപാര കരാര്‍ ന്യൂസിലന്‍ഡിന്റെ അംഗീകാരംചരക്ക്-സേവന കയറ്റുമതി ഉയർന്നു

12,000 രൂപയിൽ താഴെ വില വരുന്ന ചൈനീസ് ഫോണുകൾ നിരോധിക്കാനൊരുങ്ങി ഇന്ത്യ

മുംബൈ: 12,000 രൂപയിൽ താഴെ വില വരുന്ന ചൈനീസ് ഫോണുകൾ നിരോധിക്കാനൊരുങ്ങി ഇന്ത്യ. ബ്ലൂംബർഗ് ന്യൂസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. അസ്ഥിരമായ ഇന്ത്യൻ സാമ്പത്തിക രംഗത്തിന് ഉണർവേകാനാണ് 150 ഡോളറിൽ താഴെ വില വരുന്ന ഇന്ത്യൻ ഫോണുകൾ നിരോധിക്കാൻ സർക്കാർ നീക്കം നടത്തുന്നതെന്നാണ് റിപ്പോർട്ട്.

തദ്ദേശ ബ്രാൻഡുകൾക്ക് അവസരം നൽകുന്നതിനാണ് ഈ നീക്കം. പുതിയ നീക്കം ബഡ്ജറ്റ് ഫോൺ രാജാക്കന്മാരായ ഷവോമിക്ക് വലിയ തിരിച്ചടിയാകും സമ്മാനിക്കുക. ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ മൊബൈൽ മാർക്കറ്റായ ഇന്ത്യയിലെ രണ്ടാം നിരയിൽ നിന്ന് ചൈനീസ് ഭീമൻ ഇതോടെ തൂത്തെറിയപ്പെടും.

ഇന്ത്യയിൽ വിറ്റഴിക്കപ്പെടുന്ന സ്മാർട്ട്‌ഫോണുകളിൽ മൂന്നിലൊന്നും 12,000 രൂപയ്ക്ക് താഴെ വില വരുന്ന സ്മാർട്ട്‌ഫോണുകളാണ്. ഇതിൽ 80 ശതമാനവും ചൈനീസ് കമ്പനികളുടെ ഫോണുകളാണ്. ഷാവോമി, റിയൽമീ,ട്രാൻഷൻ തുടങ്ങിയ ബ്രാൻഡ് കളെയാകും ഈ നടപടി ഗുരുതരമായി ബാധിക്കുക.

X
Top