ഇന്ത്യയിൽനിന്നു ചൈനയിലേക്കുള്ള കയറ്റുമതി ഉയർന്നു; വ്യാപാരകമ്മി റിക്കാർഡിൽകയറ്റുമതി സജ്ജമായ സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളം 11–മത്കരുത്താർജിച്ച് ഇന്ത്യൻ പാസ്പോർട്ട്കാർഷിക സംരംഭകത്വ മേഖലയിൽ ചരിത്രം കുറിക്കാൻ കെ-ഇനവുമായി കുടുംബശ്രീകഴിഞ്ഞ വർഷം ചൈനയുടെ കയറ്റുമതി കുതിച്ചുയർന്നതായി റിപ്പോർട്ട്

വേദാന്തയുടെ ഡെബ്റ്റ് ഇൻസ്ട്രുമെൻറ്സിന്റെ റേറ്റിംഗ് താഴ്ത്തി

വേദാന്ത ലിമിറ്റഡിന്റെ ദീർഘകാല ബാങ്ക് സൗകര്യങ്ങൾക്കും ഡെബ്റ്റ് ഇൻസ്ട്രുമെന്റുകൾക്കുമുള്ള റേറ്റിംഗ് താഴ്ത്തിയതായി ഇന്ത്യ റേറ്റിംഗ്‌സ് ആൻഡ് റിസർച്ച്.

റേറ്റിംഗുകൾ ‘IND AAൽ നിന്ന് ‘IND AA-‘ ആയി തരം താഴ്ത്തിയതായിയാണ് റിപ്പോർട്ട്. ഇന്ത്യ റേറ്റിംഗ്‌സ് ആൻഡ് റിസർച്ച് ഈ റേറ്റിംഗുകൾ റേറ്റിംഗ് വാച്ചിൽ നെഗറ്റീവ് പ്രത്യാഘാതങ്ങളോടെ സ്ഥാപിച്ചു.

അതേസമയം കമ്പനിയുടെ ഹ്രസ്വകാല ഡെബ്റ്റ്‌ ഇൻസ്ട്രുമെന്റിന്റെ റേറ്റിംഗുകൾ IND A1+ ൽ വീണ്ടും സ്ഥിരീകരിക്കുകയും ഈ റേറ്റിംഗുകൾ നെഗറ്റീവ് പ്രത്യാഘാതങ്ങളുള്ള റേറ്റിംഗ് വാച്ചിൽ സ്ഥാപിക്കുകയും ചെയ്തു.

വേദാന്ത റിസോഴ്‌സസ് ലിമിറ്റഡിന്റെ അനുബന്ധ സ്ഥാപനമായ വേദാന്ത ലോകത്തിലെ പ്രമുഖ പ്രകൃതിവിഭവ കമ്പനികളിലൊന്നാണ്.

X
Top