ഇന്ത്യയുടെ വ്യവസായ മേഖലയിൽ വൻ കുതിപ്പ്; കോർ സെക്ടർ വളർച്ച 7.9% ◆ പുനരുപയോഗ ഊർജ വിതരണം വേഗത്തിലാക്കാൻ ‘ഗ്രീൻ എനർജി കോറിഡോർ-III’ പദ്ധതിയുമായി കേന്ദ്ര സർക്കാർ ◆ ഫുഡ് ഡെലിവറി, റൈഡ് പ്ലാറ്റ്‌ഫോം തൊഴിലാളികൾക്ക് പെൻഷനും ഇൻഷുറൻസുമായി കേന്ദ്രം ◆ ഇന്ത്യയുടെ മിഡിൽ ഈസ്റ്റ് എണ്ണ ഇറക്കുമതി യുദ്ധത്തിന് മുൻപുള്ള നിലയിലേക്ക് ◆ ഇന്ത്യയുടെ ഒപ്റ്റിക്കൽ ഫൈബർ കയറ്റുമതി 483 മില്യൺ ഡോളറിലെത്തി ◆

പ്രവര്‍ത്തന വരുമാനത്തില്‍ 10 ശതമാനം വര്‍ധനയുമായി ബിഎസ്എന്‍എല്‍

മുംബൈ: സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ടെലികോം സ്ഥാപനമായ ബിഎസ്എന്‍എല്ലിന്റെ പ്രവര്‍ത്തന വരുമാനത്തില്‍ വര്‍ധന. ഏകദേശം 10 ശതമാനം വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ പ്രവര്‍ത്തന വരുമാനത്തിന്റെ കണക്ക് കേന്ദ്ര ടെലികോം മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ പുറത്ത് വിട്ടു.

2026-27 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍, ബിഎസ്എന്‍എല്ലിന്റെ പ്രവര്‍ത്തന വരുമാനം 4,418 കോടി രൂപയായി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 4,017 കോടി രൂപയായിരുന്നു. ഒരു വര്‍ഷത്തിനിടെ 401 കോടി രൂപയുടെ വര്‍ധനയാണ് ബിഎസ്എന്‍എല്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

എന്റര്‍പ്രൈസ് ബിസിനസ് വിഭാഗവും മൊബൈല്‍ സേവന വിഭാഗവും മികച്ച വളര്‍ച്ച കൈവരിച്ചതായി കേന്ദ്ര ടെലികോം മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ അറിയിച്ചു.

BSNL-ന്റെ Average Revenue Per User 100 രൂപയില്‍ നിന്ന് 102.7 രൂപയായി ഉയര്‍ന്നതായും മന്ത്രി വ്യക്തമാക്കി. ഉപഭോക്തൃ വരുമാനത്തിലെ ഈ വര്‍ധന സ്ഥാപനത്തിന്റെ സാമ്പത്തിക പ്രകടനത്തിന് കരുത്തേകുന്നുമെന്നാണ് വിലയിരുത്തല്‍.

X
Top