ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

2030 ഓടെ ഇലക്ട്രിക് ബസ് മൊബിലിറ്റി വർധിപ്പിക്കാൻ ഇന്ത്യ 30,000 കോടി രൂപ ചെലവഴിക്കും

ന്യൂ ഡൽഹി : ഇലക്‌ട്രിക് ബസ് മൊബിലിറ്റി വർദ്ധിപ്പിക്കുന്നതിനായി ഒരു ഡി-റിസ്‌കിംഗ് ഫണ്ട് രൂപീകരിക്കാനുള്ള പദ്ധതിയിൽ കേന്ദ്ര സർക്കാർ പ്രവർത്തിക്കുകയാണെന്ന് വൃത്തങ്ങൾ പറഞ്ഞു. പൊതുമേഖലയിലും സ്വകാര്യമേഖലയിലും ഇലക്ട്രിക് ബസുകൾ ഏറ്റെടുക്കുന്നതിന് ധനസഹായം നൽകുന്ന ബാങ്കുകളുടെ അപകടസാധ്യതകൾ കുറയ്ക്കുകയാണ് ഫണ്ട് ലക്ഷ്യമിടുന്നത്.

ഇലക്‌ട്രിക് ബസുകൾ വാങ്ങുന്നതിന് വായ്പ നൽകാൻ ബാങ്കുകൾ വിമുഖത കാട്ടിയ സാഹചര്യത്തിലാണ് സർക്കാർ നടപടി. 30,000 കോടി രൂപ വരെ അടങ്കലുള്ള ഫണ്ടിന്റെ സാധ്യതയാണ് ഇന്റർ മിനിസ്റ്റീരിയൽ ഗ്രൂപ്പ് ഇപ്പോൾ പരിഗണിക്കുന്നത്.

2030-ഓടെ എട്ട് ലക്ഷം ഇ-ബസുകൾ ഏറ്റെടുക്കാൻ ഈ ഫണ്ട് പ്രോത്സാഹനം നൽകുമെന്ന് പ്രതീക്ഷിക്കുന്നു. ഫണ്ടിന്റെ പ്രത്യേകതകൾ സംബന്ധിച്ച് ഇതിനകം ചർച്ചകൾ നടന്നുകൊണ്ടിരിക്കുകയാണ്.

ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള പരിവർത്തനം കൂടുതൽ സുഗമമാക്കിക്കൊണ്ട് ചാർജിംഗ് ഇൻഫ്രാസ്ട്രക്ചർ സജ്ജീകരിക്കുന്നതിനും ഗവൺമെന്റിന്റെ ഡീ-റിസ്‌കിംഗ് ഫണ്ട് ഉപയോഗിക്കും.

X
Top