Alt Image
ഇന്ത്യയിലേക്ക് 200 ബില്യൺ ഡോളറിന്റെ നിക്ഷേപം വരുമെന്ന് അശ്വിനി വൈഷ്ണവ്സ്വര്‍ണ, വെള്ളി ഇറക്കുമതിയില്‍ കുതിപ്പ്ജനുവരിയില്‍ വ്യാപാര കമ്മി കുതിച്ചുയർന്നുഇന്ത്യ-യുഎസ് വ്യാപാര കരാർ അന്തിമഘട്ടത്തിലേക്ക്; നിയമപരമായ ചട്ടക്കൂട് തയ്യാറാക്കാൻ ചർച്ചകൾ ആരംഭിച്ചുഇന്ത്യൻ റീട്ടെയിൽ വിപണി കുതിക്കുന്നുവെന്ന് റിപ്പോർട്ട്

ഇന്ത്യ-പാക് വെടിനിര്‍ത്തല്‍: കനത്ത ഇടിവ് നേരിട്ട് ചൈനീസ് പ്രതിരോധ ഓഹരികള്‍

ന്ത്യ-പാക് വെടിനിർത്തലിന് പിന്നാലെ തിരിച്ചടി നേരിട്ട് ചൈനയിലെ പ്രതിരോധ കമ്പനികളുടെ ഓഹരികള്‍. ഇന്ത്യയുടെ അത്യാധുനിക വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ പാക് ആക്രമണങ്ങളെ നിർവീര്യമാക്കിയിരുന്നു.

ഈ ആക്രമണങ്ങള്‍ക്ക് ചൈനീസ് നിർമിത ഡ്രോണുകളും മിസൈലുകളുമാണ് പാകിസ്താൻ പ്രധാനമായും ഉപയോഗിച്ചിരുന്നത്. ഹാങ്സെങ് ചൈന എ എയ്റോസ്പേസ് ആൻഡ് ഡിഫെൻസ് സൂചിക മൂന്ന് ശതമാനം ഇടിവ് നേരിട്ടു.

ജെ 10സി യുദ്ധ വിമാനങ്ങളുടെ നിർമാതാക്കളായ എവിക് ചെങ്ദു, ഷുഷൗ ഹോങ്ഡ എന്നിവ യഥാക്രമം 8.6 ശതമാനം, 6.3 ശതമാനം തകർന്നു. ജെ 10 സി യുദ്ധവിമാനങ്ങള്‍ ഉപയോഗിച്ചതായി പാക് വിദേശകാര്യ മന്ത്രി ഇസ്ഹാഖ് ദാർ പാർലമെന്റില്‍ പറഞ്ഞിരുന്നു.

ഷുഷൈ ഹോങ്ഡ ഇലക്‌ട്രോണിക്സ് കോർപ് ആണ് പിഎല്‍ 15 മിസൈലുകളുടെ നിർമാതാക്കള്‍. പാക് സൈന്യം ഈ മിസൈലുകളും ഉപയോഗിച്ചിരുന്നു.

2020-24 കാലയളവില്‍ പാകിസ്താന് ഏറ്റവും കൂടുതല്‍ ആയുധങ്ങള്‍ വിറ്റത് ചൈനയാണെന്നാണ് റിപ്പോർട്ടുകള്‍. മൊത്തം ആയുധ ഇറക്കുമതിയുടെ 81 ശതമാനവും ചൈനയില്‍ നിന്നാണ്. നെതർലാൻഡ് (5.5%), തുർക്കി (3.8%) എന്നിങ്ങനെയാണ് പാക്സിതാന്റെ ആയുധ കച്ചവടത്തിലെ വിഹിതം.

ചൈനീസ് സർക്കാരിന്റെ ഉടമസ്ഥതയിലുള്ള പ്രതിരോധ കൂട്ടായ്മയാണ് ഏവിയേഷൻ കോർപറേഷൻ ഓഫ് ചൈന. നിരവധി രൂപകല്പന സ്ഥാപനങ്ങളും നിർമാണശാലകളും ഈ സംവിധാനത്തിന് കീഴില്‍ പ്രവർത്തിക്കുന്നുണ്ട്.

X
Top