ദീപാവലി, ദസറ ഉത്സവകാലം: പഞ്ചസാര ന്യായ വിലയ്ക്ക് വിൽപന നടത്താൻ മില്ലുകൾക്ക് നിർദേശംജിഎസ്ടി വളര്‍ച്ച കണക്കില്‍ പാളിച്ചയില്ലെന്ന് കേന്ദ്രംരാജ്യത്ത് കൽക്കരി ക്ഷാമം രൂക്ഷംഓൺലൈൻ ഷോപ്പിംഗിലെ തട്ടിപ്പുകൾ പൂട്ടാൻ കേന്ദ്രം; പുതിയ ചട്ടങ്ങൾ 2027 മുതൽ പ്രാബല്യത്തിൽഎഥനോള്‍ ഉപയോഗം കൂട്ടാൻ പുതിയ വിപണി തേടി കേന്ദ്രസർക്കാർ

അടുത്ത ദശകത്തിൽ ഇന്ത്യ 8.2% നിരക്കിൽ വളർന്നേക്കുമെന്ന് ഗോൾഡ്മാൻ സാചസ്

ന്യൂഡൽഹി: അടുത്ത ദശകത്തിൽ ഇന്ത്യൻ സമ്പദ്‍വ്യവസ്ഥ 8.2 ശതമാനം നിരക്കിൽ വളരാനുള്ള ശേഷിയുണ്ടെന്ന് ഗോൾഡ്മാൻ സാചസ്. ആറ് ശതമാനമായിരിക്കും അടുത്ത വർഷങ്ങളിൽ ഇന്ത്യയുടെ വളർച്ചനിരക്ക്. എന്നാൽ, അത് 8.2 ശതമാനം വരെയാക്കി ഉയർത്താനുള്ള ശേഷി സമ്പദ്‍വ്യവസ്ഥക്കുണ്ടെന്നാണ് ഗോൾഡ്മാൻ സാചസ് പ്രവചിക്കുന്നത്.

നാല് സൂചകങ്ങളെ മുൻനിർത്തിയാണ് ഗോൾഡ്മാന്റെ പ്രവചനം. നിക്ഷേപവും ജി.ഡി.പിയും തമ്മിലുള്ള അനുപാതത്തിലെ വളർച്ച, മനുഷ്യവിഭവത്തിലെ ഉയർന്ന നിക്ഷേപം, തൊഴിൽ മേഖലയുടെ പ്രാതിനിധ്യം, ഉൽപാദനം എന്നിവയെല്ലാം മുൻനിർത്തിയാണ് ഏജൻസി പ്രവചനം നടത്തിയിരിക്കുന്നത്. ഇതിൽ ഉൽപാദന വർധനവ് വളർച്ചക്ക് നിർണായകമാവുമെന്നും സാചസ് വ്യക്തമാക്കുന്നു.

സമ്പദ്‍വ്യവസ്ഥയിലെ നിർണായകമായ നാല് സൂചകങ്ങൾ ഒരുമിച്ച് മികച്ച രീതിയിൽ ചേർന്നാൽ ഇന്ത്യക്ക് അടുത്ത 10 വർഷം 8.2 ശതമാനമെന്ന വളർച്ചാ നിരക്ക് കൈവരിക്കാൻ സാധിക്കും. ശരാശരി വളർച്ചാനിരക്കായിരിക്കും ഇതെന്നും ഗോൾഡ്മാൻ സാചസ് പ്രവചിക്കുന്നു.

X
Top