റിയല്‍ എസ്റ്റേറ്റ് കമ്പനികള്‍ക്ക് സുപ്രീം കോടതിയുടെ താക്കീത്കൊച്ചി വിമാനത്താവളത്തിലെ ഭാവി വികസന പദ്ധതികള്‍ തയാറാക്കുന്നതിന് 6.64 കോടിയുടെ കരാർഗോതമ്പ് കയറ്റുമതി നിയന്ത്രണങ്ങൾ നീക്കി കേന്ദ്രസർക്കാർ; ആഭ്യന്തര വിപണിയിൽ വില കുതിച്ചുയരുന്നുഇന്ത്യയുടെ ക്രെഡിറ്റ് റേറ്റിംഗ് ഉയർത്തി ജപ്പാൻ ക്രെഡിറ്റ് റേറ്റിംഗ് ഏജൻസി; ഇന്ത്യയിപ്പോൾ ‘സ്ഥിരതയാർന്നത്’ എന്ന ഗണത്തിൽഇന്ത്യൻ ഇ-കൊമേഴ്‌സ് വിപണി 345 ബില്യൺ ഡോളറിലെത്തുമെന്ന് റിപ്പോർട്ട്

കരുതൽ സ്വർണശേഖരം വീണ്ടും ഉയർത്തി ഇന്ത്യ

മുംബൈ: രാജ്യത്തിന്റെ കരുതൽ സ്വർണശേഖരം വീണ്ടും ഉയർന്നു. കോവിഡ്സമയത്തെക്കാൾ ഒരു ശതമാനത്തിലേറെയാണ് ഉയർച്ച. കോവിഡിന് ശേഷം ലോകരാജ്യങ്ങളെല്ലാം സ്വർണശേഖരം ഉയർത്തിയിട്ടുണ്ട്.

പണപ്പെരുപ്പം, സാമ്പത്തികമാന്ദ്യ സൂചന, റഷ്യ–.യുക്രെയ്ൻ യുദ്ധം തുടങ്ങിയ പ്രതിസന്ധികൾ നിലനിൽക്കുന്നതിനാലാണ് സ്വർണ കരുതൽ ശേഖരം ഉയർത്തുന്നത്.

റിസർവ് ബാങ്കിന്റെ ഏറ്റവും പുതിയ കണക്കു പ്രകാരം ആകെ വിദേശധന കരുതൽ ശേഖരത്തിന്റെ 7.36 ശതമാനമാണ് സ്വർണത്തിന്റെ മൂല്യം. 3.67 ലക്ഷം കോടി രൂപയുടെ സ്വർണമാണ് ശേഖരത്തിലുള്ളത്.

2020 ജനുവരിയിൽ ഇത് ആകെ ശേഖരത്തിന്റെ 6.08 ശതമാനമായിരുന്നു. അന്നത്തെ മൂല്യം 2.02 ലക്ഷം കോടി രൂപ.

X
Top