നിത്യോപയോഗ സാധനങ്ങളുടെ വില്‍പ്പനയില്‍ മികച്ച മുന്നേറ്റമുണ്ടാകുമെന്ന് റിപ്പോർട്ട്ഇന്ത്യ-ഒമാൻ സ്വതന്ത്ര വ്യാപാര കരാർ ജൂൺ മുതൽഓണ്‍ലൈന്‍ ഭക്ഷണ വിതരണ പ്ലാറ്റ്ഫോമുകളുടെ നിരക്കുകള്‍ ഉയര്‍ന്നേക്കുംഇന്ത്യയുടെ സാമ്പത്തിക വളർച്ചാ പ്രവചനം യുഎൻ കുറച്ചുഏപ്രിലില്‍ കോര്‍ മേഖലയ്ക്ക് 1.7% വളര്‍ച്ച

റെക്കോർഡ് നേട്ടം കൈവിട്ട് ഇന്ത്യയുടെ വിദേശ നാണ്യശേഖരം

മുംബൈ: റെക്കോർഡ് നേട്ടത്തിൽ നിന്ന് താഴോട്ടിറങ്ങി ഇന്ത്യയുടെ വിദേശ നാണ്യശേഖരം. ഒക്ടോബർ നാലിന് അവസാനിച്ച ആഴ്ചയിൽ 370 കോടി ഡോളർ താഴ്ന്ന് ശേഖരം 70,​118 കോടി ഡോളർ ആയെന്ന് റിസർവ് ബാങ്ക് വ്യക്തമാക്കി.

വിദേശ നാണ്യ ആസ്തി (എഫ്സിഎ)​ ഇടിഞ്ഞതാണ് തിരിച്ചടിയായത്. വിദേശ നാണ്യശേഖരത്തിൽ മുഖ്യപങ്ക് വഹിക്കുന്ന എഫ്സിഎ 351 കോടി ഡോളർ താഴ്ന്ന് 61,​260 കോടി ഡോളറിലെത്തി.

കരുതൽ സ്വർണശേഖരം 4 കോടി ഡോളർ കുറഞ്ഞ് 6,​576 കോടി ഡോളറായി. രാജ്യാന്തര നാണ്യനിധിയിലെ സ്പെഷൽ ഡ്രോവിങ് റൈറ്റ്സ് (എസ്ഡിആ‌ർ)​ 12.3 കോടി ഡോളർ കുറഞ്ഞ് 1,​843 കോടി ഡോളറായി. ഐഎംഎഫിലെ റിസർവ് പൊസിഷനും 3.5 കോടി ഡോളർ താഴ്ന്ന് 435 കോടി ഡോളറായെന്ന് റിസർവ് ബാങ്ക് വ്യക്തമാക്കി.

സെപ്റ്റംബർ 27ന് അവസാനിച്ച ആഴ്ചയിലാണ് ഇന്ത്യയുടെ വിദേശ നാണ്യശേഖരം ചരിത്രത്തിൽ ആദ്യമായി 70,​000 കോടി ഡോളർ കടന്നത്. ഈ നേട്ടം കൊയ്യുന്ന 4-ാമത്തെ മാത്രം രാജ്യമാണ് ഇന്ത്യ. 70,​480 കോടി ഡോളറിലേക്കായിരുന്നു വർധന.

രൂപയുടെ മൂല്യത്തകർച്ച തടയാനായി റിസർവ് ബാങ്ക് വിദേശ നാണ്യശേഖരത്തിൽ നിന്ന് ഡോളർ വൻതോതിൽ വിറ്റൊഴിഞ്ഞതാണ് ശേഖരം ഇപ്പോൾ കുറയാനിടയാക്കിയത്.

ഡോളറിലാണ് രേഖപ്പെടുത്തുന്നതെങ്കിലും ഇന്ത്യയുടെ വിദേശ നാണ്യശേഖരത്തിൽ യെൻ,​ യൂറോ,​ പൗണ്ട് തുടങ്ങിയവയുമുണ്ട്.

X
Top