ഉല്‍പ്പാദന മേഖല ഏഴ് മാസത്തെ ഉയരത്തില്‍ ◆ യുപിഐ ഫീസ് നികുതിയോ സെസ്സോ അല്ലെന്ന് മന്ത്രി നിർമല സീതാരാമൻ; ഉപഭോക്താക്കൾ ഭാരം ഏറ്റെടുക്കേണ്ടതില്ല ◆ ഇന്ത്യയുടെ സ്വർണ വാങ്ങലിൽ 58% ഇടിവ് ◆ എൽപിജി സബ്സിഡിക്ക് ഇനി ആധാർ ബയോമെട്രിക് പരിശോധന ◆ ഇന്ത്യയ്ക്ക് 6.8 ശതമാനം വളര്‍ച്ചയുണ്ടാകുമെന്ന് ലോക സാമ്പത്തികഫോറം ◆

സെമികണ്ടക്ടർ ചിപ്പ് നിർമ്മാണത്തിൽ വൻശക്തിയാകാൻ ഇന്ത്യ

കൊച്ചി: ആഗോള സെമികണ്ടക്ടർ ചിപ്പ് നിർമ്മാണ വ്യവസായ മേഖലയിലെ സാദ്ധ്യതകൾ ഉപയോഗിക്കാൻ ഇന്ത്യ ഒരുങ്ങുന്നു. ആഭ്യന്തരമായി ചിപ്പുകൾ നിർമ്മിക്കുന്നതിന് വൻകിട രാജ്യാന്തര കമ്പനികളുടെ ഉൾപ്പെടെ 2100 കോടി ഡോളറിന്റെ നിക്ഷേപമാണ് കേന്ദ്ര സർക്കാർ നിലവിൽ പരിഗണിക്കുന്നത്.

അമേരിക്ക, ചൈന,ജപ്പാൻ എന്നീ വൻ ശക്തികളുമായി മത്സരിച്ച് ഈ വിപണിയിലെ വിഹിതം വർദ്ധിപ്പിക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. ഇസ്രയേലിലെ ടവർ സെമികണ്ടക്ടർ ലിമിറ്റഡ് 900 കോടി ഡോളറിന്റെ നിക്ഷേപത്തിൽ ഇന്ത്യയിൽ പുതിയ ചിപ്പ് നിർമ്മാണ പ്ളാന്റ് തുടങ്ങാൻ നടപടികൾ തുടങ്ങി.

രാജ്യത്തെ മുൻനിര കോർപ്പറേറ്റ് ഗ്രൂപ്പായ ടാറ്റ സൺസ് 800 കോടി ഡോളർ നിക്ഷേപത്തിൽ പുതിയ ചിപ്പ് ഫാബ്രിക്കേഷൻ യൂണിറ്റ് ആരംഭിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മനാടായ ഗുജറാത്തിലാണ് രണ്ട് പദ്ധതികളും ആരംഭിക്കുന്നത്.

ആയിരം കോടി രൂപയിലധികം നിക്ഷേപമുള്ള വൻകിട ചിപ്പ് നിർമ്മാണ പദ്ധതികളിൽ അൻപത് ശതമാനം വരെ സഹായം കേന്ദ്ര സർക്കാർ ലഭ്യമാക്കും. ലോകത്തിലെ മുൻനിര ചിപ്പ് നിർമ്മാതാക്കളായ ഇന്റൽ ഉൾപ്പെടെയുള്ളവരെ ഇന്ത്യയിലേക്ക് ആകർഷിക്കാനാണ് കേന്ദ്ര സർക്കാർ ആലോചിക്കുന്നത്.

ലോകത്തിലെ വൻകിട കമ്പനിയായ തയ്‌വാനിലെ പവർചിപ്പ് മാനുഫാക്ചറിംഗുമായി ചേർന്ന് ചിപ്പ് നിർമ്മാണ സംരംഭം ആരംഭിക്കാനാണ് ടാറ്റ ഗ്രൂപ്പ് തയ്യാറെടുക്കുന്നത്.

യുണൈറ്റഡ് മൈക്രോ ഇലക്ട്രോണിക്സുമായും സംയുക്ത സംരംഭത്തിന് ടാറ്റ ഗ്രൂപ്പിന് ആലോചനയുണ്ട്.

X
Top