ഇലക്ടറൽ ബോണ്ട് റദ്ദാക്കിയിട്ടും ബിജെപിയിലേക്ക് പണമൊഴുകുന്നുഇന്ത്യ ഉടന്‍ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയാകുമെന്ന് സിന്ധ്യടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കാൻ ഇന്ത്യൻ റെയിൽവേ; ഡിസംബർ 26 മുതൽ പുതിയ നിരക്ക്വെള്ളിയ്‌ക്ക്‌ എക്കാലത്തെയും ഉയര്‍ന്ന വിലസ്വർണാഭരണ വിൽപന 12 ശതമാനം ഇടിഞ്ഞു

75.3 കോടി രൂപ നഷ്ടം രേഖപ്പെടുത്തി ഇന്ത്യ സിമന്റ്‌സ്

ന്യൂഡല്‍ഹി: സിമന്റ് നിര്‍മ്മാതാക്കളായ ഇന്ത്യ സിമന്റ്‌സ് ഒന്നാംപാദ ഫലങ്ങള്‍ പ്രഖ്യാപിച്ചു. 75.3 കോടി രൂപ നഷ്ടമാണ് കമ്പനി രേഖപ്പെടുത്തിയിരിക്കുന്നത്. അതേസമയം നഷ്ടം പ്രതീക്ഷിച്ചതിലും താഴെയാണ്.

79 കോടി രൂപയുടെ അറ്റ നഷ്ടം അനലിസ്റ്റുകള്‍ കണക്കാക്കിയിരുന്നു. വരുമാനം 4 ശതമാനം താഴ്ന്ന് 1393 കോടി രൂപ. 1452 കോടി രൂപ പ്രതീക്ഷിച്ച സ്ഥാനത്താണിത്.

എബിറ്റ 64 ശതമാനം താഴ്ന്ന് 5 കോടി രൂപയായപ്പോള്‍ മാര്‍ജിന്‍ 0.4 ശതമാനമാണ്. ഇബിറ്റ പ്രതീക്ഷിച്ചതിലും താഴെയാണ്. കമ്പനി ഓഹരി 4 ശതമാനം താഴ്ന്നാണ് ക്ലോസ് ചെയ്തത്.

215.95 രൂപയാണ് നിലവിലെ വില.

X
Top