രാജ്യത്തെ റീറ്റെയ്ൽ പണപ്പെരുപ്പം 8 മാസത്തെ ഉയരത്തിൽറെയിൽവേ സ്റ്റേഷനുകളിലെ കാറ്ററിങ് യൂണിറ്റുകളിൽ ഭക്ഷണ വില വർധിപ്പിച്ചുഅത്യാധുനിക ഫീച്ചറുകളുമായി ‘യുപിഐ ടാപ്പ് ആൻഡ് പേ’ എത്തിക്രെഡിറ്റ് സ്വിസ് ബോണ്ട് കേസ്: എച്ച്ഡിഎഫ്സി ബാങ്കിന് ബഹ്‌റൈൻ കോടതിയിൽ വൻ ആശ്വാസംഎൽ നിനോ രാജ്യത്തെ പഞ്ചസാര ഉൽപാദനത്തെ ബാധിക്കുന്നു; അടുത്ത വർഷം ഇറക്കുമതി വേണ്ടിവരുമെന്ന് റിപ്പോർട്ട്

ഇൻഡല്‍ മണിയുടെ കടപ്പത്ര വില്‍പ്പന തുടങ്ങി

ൻഡല്‍ മണി കടപ്പത്ര വില്‍പ്പനയിലൂടെ 150 കോടി രൂപ സമാഹരിക്കുന്നു. 1,000 രൂപ മുഖവിലയുള്ള കടപ്പത്രങ്ങളുടെ വില്‍പ്പന തുടങ്ങി. നവംബർ നാലുവരെ നീണ്ടുനില്‍ക്കും.

75 കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നതെങ്കിലും ആവശ്യക്കാർ കൂടുതലുണ്ടെങ്കില്‍ 75 കോടി രൂപ കൂടി സമാഹിക്കും. ക്രിസിലിന്റെ ബി.ബി.ബി. + റേറ്റിങ് ഉള്ളതാണ് ഈ കടപ്പത്രങ്ങള്‍. 366 ദിവസം മുതല്‍ 66 മാസം വരെയാണ് നിക്ഷേപ കാലയളവ്.

66 മാസംകൊണ്ട് ഇരട്ടിയാകുന്ന നിക്ഷേപത്തിന് പ്രതിവർഷം 13.44 ശതമാനം കൂപ്പണ്‍ നിരക്ക് ഉണ്ടായിരിക്കും. ബോംബെ സ്റ്റോക് എക്സ്ചേഞ്ചിലാണ് കടപ്പത്രങ്ങള്‍ ലിസ്റ്റ് ചെയ്യുക.

ധനസമാഹരണത്തിലൂടെ സ്വർണവായ്പാ വിപണിയില്‍ ശക്തമായ സാന്നിധ്യം നിലനിർത്തുന്നതിനായി കൂടുതല്‍ ശാഖകള്‍ ആരംഭിക്കുകയാണ് ലക്ഷ്യമെന്ന് എക്സിക്യുട്ടീവ് ഡയറക്ടറും സി.ഇ.ഒ.യുമായ ഉമേഷ് മോഹനൻ പറഞ്ഞു.

X
Top