ജമ്മു & കശ്മീരിലെ ലിഥിയം ഖനനത്തിനുള്ള ലേലത്തിൽ ഒരു കമ്പനി പോലും പങ്കെടുത്തില്ലരാജ്യത്തെ 83 ശതമാനം യുവാക്കളും തൊഴില് രഹിതരെന്ന് റിപ്പോര്ട്ട്ഇന്ത്യയുടെ കറന്റ് അക്കൗണ്ട് കമ്മി കുറയുന്നുവെനസ്വേലയിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങുന്നത് നിർത്തി ഇന്ത്യകിൻഫ്ര പെട്രോകെമിക്കൽ പാർക്കിൽ ഇതുവരെ 227.77 കോടിയുടെ നിക്ഷേപം

ത്രൈമാസ ലാഭത്തിൽ 47 ശതമാനത്തിന്റെ വർധന രേഖപ്പെടുത്തി ഇൻഡ് മോട്ടോർ പാർട്‌സ്

മുംബൈ: 2022 ജൂൺ 30 ന് അവസാനിച്ച പാദത്തിൽ 47 ശതമാനം വർദ്ധനവോടെ 14.30 കോടി രൂപയുടെ ഏകികൃത അറ്റാദായം രേഖപ്പെടുത്തി ഇൻഡ് മോട്ടോർ പാർട്‌സ്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ കമ്പനിയുടെ അറ്റാദായം 9.73 കോടി രൂപയായിരുന്നു. തിങ്കളാഴ്ച കമ്പനിയുടെ ഓഹരികൾ 0.34 ശതമാനത്തിന്റെ നേട്ടത്തിൽ 737.40 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

അതേപോലെ 2022 ജൂൺ പാദത്തിലെ കമ്പനിയുടെ അറ്റ ​​വിൽപ്പന മുൻ വർഷത്തെ 115.71 കോടി രൂപയിൽ നിന്ന് 59.14 ശതമാനം വർധിച്ച് 184.14 കോടി രൂപയായി ഉയർന്നു. കൂടാതെ പ്രസ്തുത പാദത്തിലെ സ്ഥാപനത്തിന്റെ പലിശ, നികുതികൾ, മൂല്യത്തകർച്ച എന്നിവയ്ക്ക് മുമ്പുള്ള വരുമാനം 16.81 കോടി രൂപയാണ്. 2021 ജൂണിൽ ഇത് 11.08 കോടി രൂപയായിരുന്നു.

ഒന്നാം പാദത്തിൽ കമ്പനിയുടെ ഇപിഎസ് 11.46 രൂപയായി വർധിച്ചു. ഓട്ടോമൊബൈൽ സ്‌പെയർ പാർട്‌സുകളുടെയും ആക്‌സസറികളുടെയും വിതരണത്തിൽ ഏർപ്പെട്ടിരിക്കുന്ന കമ്പനിയാണ് ഇൻഡ് മോട്ടോർ പാർട്‌സ് ആൻഡ് ആക്സസറീസ് ലിമിറ്റഡ്. എഞ്ചിൻ ഗ്രൂപ്പ് ഘടകങ്ങൾ, ബ്രേക്ക് സിസ്റ്റങ്ങൾ, ഫാസ്റ്റനറുകൾ, റേഡിയറുകൾ, സസ്‌പെൻഷനുകൾ, ആക്‌സിലുകൾ, ഓട്ടോ ഇലക്ട്രിക്കൽസ്, വീലുകൾ തുടങ്ങിയവയാണ് കമ്പനിയുടെ ഉത്പന്നങ്ങൾ.

X
Top